വീട്ടിൽ മോഷണം: പ്രതി പിടിയിൽ

Monday 05 May 2025 12:23 AM IST

കോട്ടയം: അടഞ്ഞു കിടന്ന വീട്ടിൽ മോഷണം നടത്തിയ ആർപ്പൂക്കര കരിപ്പൂത്തട്ട് ഇരുപേരുംപത്തിൽ ശരത് (20) നെ ഗാന്ധിനഗർ പൊലീസ് പിടികൂടി. കരിപ്പൂത്തട്ട് ഭാഗത്തുള്ള കരിവേലി വീട്ടിലാണ് മോഷണം നടന്നത്. വീടിനുള്ളിലെ അലമാരക്കുള്ളിൽ തടികൊണ്ടുള്ള പണപ്പെട്ടിയിൽ സൂക്ഷിച്ചിരുന്ന 45000 രൂപാ വില വരുന്ന സ്വർണാഭരണങ്ങളാണ് മോഷണം പോയത്. പരാതിയെ തുടർന്ന് പൊലീസ് കേസെടുക്കുകയായിരുന്നു. ഗാന്ധിനഗർ എസ്.എച്ച്.ഒ ടി.ശ്രീജിത്ത്, എസ്.ഐ അനുരാജ്, സി.പി.ഒമാരായ ലിബിൻ, ശ്രീനിഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.