അടിനാശം വെള്ളപ്പൊക്കം ടൈറ്റിൽ പോസ്റ്റർ
ഷൈൻ ടോം ചാക്കോ കേന്ദ്രകഥാപാത്രവുമായി എ.ജെ വർഗീസ് സംവിധാനം ചെയ്യുന്ന അടിനാശം വെള്ളപ്പൊക്കം എന്ന ചിത്രത്തിന്റെ ടൈറ്രിൽ പോസ്റ്രർ പുറത്ത്. അടി കപ്യാരെ കൂട്ടമണി, ഉറിയടി എന്നീ മുൻകാല ചിത്രങ്ങളെ പോലെ പൂർണമായും കോമഡി എന്റർടെയ്നാറാണ് എ.ജെ വർഗീസ് അടിനാശം വെള്ളപ്പൊക്കം ഒരുക്കുന്നത്. നടി ശോഭനയാണ് ടൈറ്റിൽ പോസ്റ്റർ ലോഞ്ച് ചെയ്തത്. ബൈജു സന്തോഷ്, മഞ്ജു പിള്ള, ജോൺ വിജയ്, അശോകൻ, ബാബു ആന്റണി, പ്രേം കുമാർ, ശ്രീകാന്ത് വെട്ടിയാർ, വിനീത് മോഹൻ, സഞ്ജയ് തോമസ്, സജിത് തോമസ്, അരുൺ പ്രിൻസ്, ലിസബത് ടോമി, രാജ് കിരൺ തോമസ് എന്നിവരാണ് മറ്റ് താരങ്ങൾ. ഛായാഗ്രഹണം: സൂരജ് എസ്. ആനന്ദ്, എഡിറ്റർ: ലിജോ പോൾ, ഗാനങ്ങൾ: ടിറ്റോ പി. തങ്കച്ചൻ, സുരേഷ് പീറ്റർസ്, ആരോമൽ ആർ.വി, ഇലക്ട്രോണിക് കിളി, സംഗീതം: സുരേഷ് പീറ്റർസ്, ഇലക്ട്രോണിക് കിളി, രാമകൃഷ്ണൻ ഹരീഷ്, കലാസംവിധാനം: ശ്യാം , വസ്ത്രാലങ്കാരം: സൂര്യ എസ്, മേക്കപ്പ്: അമൽ കുമാർ കെ.സി, പ്രൊഡക്ഷൻ കൺട്രോളർ: സേതു അടൂർ,
സൂര്യ ഭാരതി ക്രിയേഷൻസിന്റെ ബാനറിൽ മനോജ് കുമാർ കെ. പി ആണ് നിർമ്മിക്കുന്നത്. പി.ആർ.ഒ: വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ,