ചിരിയോ ചിരി, കോലാഹലം ട്രെയിലർ
സംവിധായകൻ ലാൽ ജോസ് ആദ്യമായി അവതരിപ്പിക്കുന്ന കോലാഹലം ട്രെയിലർ പുറത്ത്. ഒരു മരണവീട്ടിൽ നടക്കുന്ന രസകരമായ സംഭവങ്ങൾ കോർത്തിണക്കിയാണ് ട്രെയിലർ. ഭഗവാൻ ദാസന്റെ രാമരാജ്യം എന്ന ചിത്രത്തിന് ശേഷം റഷീദ് പറമ്പിൽ സംവിധാനം ചെയ്യുന്ന ചിത്രം തീർത്തും കോമഡി ഫാമിലി ഡ്രാമ വിഭാഗത്തിലാണ്. സന്തോഷ് പുത്തൻ, കുമാർ സുനിൽ, അച്യുതാനന്ദൻ, സ്വാതി മോഹനൻ, ചിത്ര പ്രസാദ്, പ്രിയ ശ്രീജിത്ത്, അനുഷ അരവിന്ദാക്ഷൻ, രാജേഷ് നായർ, സത്യൻ ചവറ, വിഷ്ണു ബാലകൃഷ്ണൻ, രാജീവ് പിള്ളത്ത് തുടങ്ങി ഒരുകൂട്ടം താരങ്ങൾ പ്രധാന വേഷത്തിൽ എത്തുന്നു. രചന
വിശാൽ വിശ്വനാഥൻ, ഷിഹാബ് ഓങ്ങല്ലൂർ ഛായാഗ്രഹണം നിർവഹിക്കുന്നു. സംഗീതം: വിഷ്ണു ശിവശങ്കർ, എഡിറ്റർ: ഷബീർ പി, ഫൈൻ ഫിലിംസ്, പുത്തൻ ഫിലിംസ് എന്നീ ബാനറിൽ സന്തോഷ് പുത്തൻ, രാജേഷ് നായർ, സുധി പയ്യപ്പാട്ട്, ജാക് ചെമ്പിരിക്ക എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. ഈ മാസം 9ന് റിലീസ് ചെയ്യും. പി.ആർ.ഒ: പി. ശിവപ്രസാദ്.