ഡോ. ബെന്നറ്റ്: ആയിഷ സീനത്ത് മലയാളത്തിൽ

Monday 05 May 2025 3:37 AM IST

മെന്റലിസം വിഷയമാക്കി എത്തുന്ന ഡോ. ബെന്നറ്റ് എന്ന ചിത്രത്തിന്റെ ചിത്രീകരണം കാഞ്ഞങ്ങാട് പുരോഗമിക്കുന്നു. പുതുമുഖങ്ങൾ പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രം ടി. എസ് സാബു സംവിധാനം ചെയ്യുന്നു. പുതുമുഖം ജിൻസ് ജോയ് ആണ് നായകൻ. കന്നഡ നടിയും തമിഴ് ബിഗ് ബോസ് താരവുമായ ആയിഷ സീനത്ത് നായികയായി എത്തുന്നു, ഐ.പി. എസ് കഥാപാത്രത്തെയാണ് ആയിഷ അവതരിപ്പിക്കുന്നത്. കോട്ടയം നസീർ, ജിനീഷ് ജോയ്, ഷാജു ശ്രീധർ, ജയകൃഷ്ണൻ, മധു കലാഭവൻ, ദിവ്യ നായർ എന്നിവരാണ് മറ്റു താരങ്ങൾ. സൈക്കോ ത്രില്ലർ സിനിമയായാണ് ഡോ. ബെനറ്റ് ഒരുങ്ങുന്നത്. ഒട്ടേറെ യൂട്യൂബ് ഇൻഫ്ലുവൻസേഴ്സും അഭിനേതാക്കളായി എത്തുന്നുണ്ട്. മെന്റലിസ്റ്റ് ഷമീർ ആണ് കഥ. തിരക്കഥ സംഭാഷണം: മധു കലാഭവൻ, ഛായാഗ്രഹണം: ചന്ദ്രൻ ചാമി, എഡിറ്റർ: സനോജ് ബാലകൃഷ്ണൻ, സംഗീതം: ഗിച്ചു ജോയ്, ഗാനരചന: സുനിൽ ചെറുകടവ്, പ്രൊഡക്ഷൻ കൺട്രോളർ: ദിലീപ് ചാമക്കാല, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ജസ്റ്റിൻ കൊല്ലം,

വി.ആർ മൂവി ഹൗസിന്റെ ബാനറിൽ വിനോദ് വാസുദേവൻ ആണ് നിർമ്മാണം. പി.ആർ.ഒ ആതിര ദിൽജിത്ത്.