ഹജ്ജ് പഠന ക്ലാസ്സും യാത്രയയപ്പും
Monday 05 May 2025 12:04 AM IST
മാഹി: സി.എച്ച് സെന്ററിന്റെ ആഭിമുഖ്യത്തിൽ പുതുച്ചേരി സർക്കാർ ക്വാട്ടയിൽ നിന്നും ഹജ്ജിനു പോകുന്നവർക്കുള്ള പഠന ക്ലാസ്സും യാത്രയയപ്പും നടത്തി. മാഹി ബി.എഡ് കോളജ് ഓഡിറ്റോറിയത്തിൽ പ്രസിഡന്റ് എ.വി യൂസഫിന്റെ അദ്ധ്യക്ഷതയിൽ കേരള സംസ്ഥാന വഖഫ് ബോർഡ് മെമ്പർ അഡ്വ. പി.വി സൈനുദ്ദീൻ ഉദ്ഘാടനം ചെയ്തു. പൂഴിയിൽ ജുമാ മസ്ജിദ് ഖത്തീബ് ഷറഫുദ്ദീൻ അഷറഫി ക്ലാസെടുത്തു. പുതുച്ചേരി ഹജ്ജ് കോർഡിനേറ്റർ ടി.കെ വസീം ഹജ്ജുമായി ബന്ധപ്പെട്ടുള്ള നിർദേശം നൽകി. ഇ.കെ മുഹമ്മദലി, ബഷീർ കൈത്താങ്ങ് പെരിങ്ങാടി, മുഹമ്മദ് ഇഫ്തിയാസ്, എം.സി അഷ്റഫ് സംസാരിച്ചു. എ.വി അൻസാർ സ്വാഗതവും കെ. അലി ഹാജി നന്ദിയും പറഞ്ഞു. മുഹമ്മദ് ത്വാഹാ, സി.കെ റസ്മിൽ, ഷക്കീർ, റിഷാദ് കൂടാളി, മുഹമ്മദ് റംസാൻ നേതൃത്വം നൽകി.