വായ്പാ പദ്ധതികൾ ഉദ്ഘാടനം ചെയ്തു
Monday 05 May 2025 12:10 AM IST
തലശ്ശേരി: ടെലിച്ചെറി കോ ഓപ്പറേറ്റീവ് അർബൻ ബാങ്കിന്റെ അർബൻ സൂര്യ സോളാർ വായ്പ ഉൾപ്പെടെയുള്ള വിവിധ വായ്പ പദ്ധതികളുടെയും അർബൻ ലക്ഷാധിപതി നിക്ഷേപ പദ്ധതിയുടെയും ഉദ്ഘാടനം സ്പീക്കർ അഡ്വ. എ.എൻ ഷംസീർ നിർവഹിച്ചു. ആദ്യ വായ്പ കെ.എം.വി അബ്ദുൽ റസാക്കിനും ആദ്യ ലക്ഷാധിപതി നിക്ഷേപ സർട്ടിഫിക്കറ്റ് ജി. സന്ധ്യക്കും സ്പീക്കർ പ്രതീകാത്മകമായി കൈമാറി. ബാങ്ക് ചെയർമാൻ കെ. വിനയരാജ് അദ്ധ്യക്ഷനായി. ബാങ്ക് സി.ഇ.ഒ പി. സുഗതൻ പദ്ധതി വിശദീകരിച്ചു. സി.കെ രമേശൻ, കെ. സുരേശൻ, സജീവ് മാറോളി, അഡ്വക്കേറ്റ് കെ.എം ശ്രീശൻ, കെ.കെ ജയപ്രകാശ്, വെള്ളോറ നാരായണൻ, കെ.വി രജീഷ് എന്നിവർ സംസാരിച്ചു. ബാങ്ക് വൈസ് ചെയർമാൻ അഡ്വ. എം.വി മുഹമ്മദ് സലീം സ്വാഗതവും ജനറൽ മാനേജർ പി. രത്നേഷ് നന്ദിയും പറഞ്ഞു.