ലഹരിവിരുദ്ധ കുടുംബ സംഗമം

Monday 05 May 2025 12:08 AM IST
കെ.എസ്.എഫ്.ഇ ലഹരിവിരുദ്ധ കുടുംബ സംഗമം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യുന്നു

കണ്ണൂർ: സമൂഹത്തിൽ വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ ബോധവത്കരണം നടത്തുന്നതിനും ലഹരിയെ പ്രതിരോധിക്കുവാനുമുള്ള ഊർജ്ജിത പ്രവർത്തനത്തിന്റെ ഭാഗമായി കെ.എസ്.എഫ്.ഇ കണ്ണൂർ മേഖലയിലെ ജീവനക്കാർ, ഏജന്റുമാർ, അപ്രൈസർമാർ, ബിസിനസ് പ്രമോട്ടർമാർ എന്നിവരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും സംഗമം കണ്ണൂർ റബ്‌കോ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. പരിപാടി രജിസ്ട്രേഷൻ, പുരാവസ്‌തു, പുരാരേഖ, മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. കെ.എസ്.എഫ്.ഇ ഡയറക്‌ടർ അഡ്വ. എം.സി. രാഘവൻ അദ്ധ്യക്ഷനായ പരിപാടിയിൽ വിമുക്തി മിഷൻ എക്സൈസ് പ്രിവന്റീവ് ഓഫീസർ സമീർ ധർമ്മടം ബോധവത്കരണ ക്ലാസെടുത്തു. കെ.എൻ ഉല്ലാസൻ, പി.ടി സതീഷ് ബാബു, എൻ.ബി സന്തോഷ്, കെ. ദിവ്യ എന്നിവർ സംസാരിച്ചു. കെ.എസ്.എഫ്.ഇ കണ്ണൂർ മേഖല അസിസ്റ്റന്റ് ജനറൽ മാനേജർ അഭിരാംകൃഷ്ണ സ്വാഗതം പറഞ്ഞു. വിവിധ കലാപരിപാടികളുമുണ്ടായി.