പതാകദിനം ആചരിച്ചു

Monday 05 May 2025 1:13 AM IST

ആറ്റിങ്ങൽ: 12 മുതൽ 15 വരെ പാലക്കാട്‌ നടക്കുന്ന ജോയിന്റ് കൗൺസിൽ 56-ാം സംസ്ഥാന സമ്മേളനത്തിന്റെ പ്രചാരണാർത്ഥം സംസ്ഥാന വ്യാപകമായി പതാകദിനം ആചരിച്ചു. ആറ്റിങ്ങൽ മിനി സിവിൽ സ്റ്റേഷൻ അങ്കണത്തിൽ സംഘടിപ്പിച്ച പതാകദിനാചരണ പരിപാടി ജോയിന്റ് കൗൺസിൽ നോർത്ത് ജില്ലാ ജോയിന്റ് സെക്രട്ടറി വി.സന്തോഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം എസ്. ഭാമിദത്ത്, മേഖലാ പ്രസിഡന്റ് ലിജിൻ,മേഖല സെക്രട്ടറി വർക്കല സജീവ്,മറ്റു ഭാരവാഹികളായ ഡി.ബിജിന,സതീഷ്,മഞ്ജുകുമാരി, വിശ്വജിത്ത്,ലത,അജിത്ത് എന്നിവർ നേതൃത്വം നൽകി.