പ്രതിഷേധ റാലിയും പൊതുസമ്മേളനവും
Monday 05 May 2025 1:35 AM IST
ആറ്റിങ്ങൽ: വഖഫ് ഭേദഗതി നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് വഖഫ് സംരക്ഷണ കോഓർഡിനേഷൻ ആറ്റിങ്ങൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചു. കിഴക്കേ നാലുമുക്കിൽ നിന്ന് ആരംഭിച്ച റാലി മാമത്ത് സമാപിച്ചു. റാലിക്ക് കടക്കൽ അബ്ദുൽ അസീസ് മൗലവി ഫ്ലാഗ് ഓഫ് ചെയ്തു. മാമത്ത് നടന്ന പൊതുസമ്മേളനം മുൻ മന്ത്രി മുല്ലക്കര രത്നാകരൻ ഉദ്ഘാടനം ചെയ്തു. ചെയർമാൻ നിജാസ് ആലംകോട് അദ്ധ്യക്ഷത വഹിച്ചു. കുമ്മനം നിസാമുദ്ധീൻ അസ്ഹരി, അബു റബീഅ ഉസ്താദ്, അഡ്വ. അബിൻ വർക്കി, ഡോ. ഷിജു ഖാൻ, അഡ്വ. ഷിബു മീരാൻ, വിവിധ മഹല്ല് ഭാരവാഹികൾ, മറ്റു സമുദായിക-രാഷ്ട്രീയ നേതാക്കൾ തുടങ്ങിയവർ സംസാരിച്ചു. . ജനറൽ കൺവീനർ എച്ച്.നാസിം റഹുമാനിയ സ്വാഗതവും ട്രഷറർ അബ്ദുൽ വഹാബ് നന്ദിയും പറഞ്ഞു.