ആത്മീയ സംഗമം

Monday 05 May 2025 1:03 AM IST

മുഹമ്മ: നാലുതറ അഹ്‌മദ് മൗലവി ഹിഫ്ള് ആൻഡ് ശരീഅത്ത് കോളേജിന്റെ ആഭിമുഖ്യത്തിൽ പരിശുദ്ധ ഹജ്ജ് കർമ്മം നിർവഹിക്കുന്നതിനായി പ്രദേശത്ത് നിന്ന് യാത്രയാകുന്ന ഹാജിമാർക്ക് യാത്രയയപ്പും, മജ്ലിസുന്നൂർ ആത്മീയ - പ്രാർത്ഥനാ സംഗമവും നടത്തി. ഹജ്ജ് യാത്രയയപ്പ് സംഗമം മണ്ണഞ്ചേരി കിഴക്കേ മഹല്ല് കേന്ദ്ര ജുമുഅ മസ്ജിദ് ചീഫ് ഇമാം എ.എം. മീരാൻ ബാഖവി മേതല ഉദ്ഘാടനം ചെയ്തു. കോളേജ് ചെയർമാൻ ടി.എ. അഷറഫ് കുഞ്ഞ് ആശാൻ അദ്ധ്യക്ഷത വഹിച്ചു. സി.എം. മുഹമ്മദ് മുസ്‌ലിഹ് ബാഖവി കുറ്റിപ്പുറം മുഖ്യ പ്രഭാഷണം നടത്തി.