ബി.ജെ.പി മണ്ഡലം നേതൃയോഗം

Monday 05 May 2025 1:03 AM IST

ചാരുംമൂട് : ബി.ജെ.പി ജില്ലാ അദ്ധ്യക്ഷൻ സന്ദീപ് വാചസ്പതിയുടെ നേതൃത്വത്തിൽ നടക്കുന്ന ജില്ലാ വികസിത കൺവെൻഷന് മുന്നോടിയായി ചാരുംമൂട് മണ്ഡലം

നേതൃയോഗം നടന്നു. ജില്ലാ സെക്രട്ടറി അഡ്വ.കെ.വി.അരുൺ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.സഞ്ചു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറർ അനിൽ വള്ളികുന്നം, മീഡിയാ കൺവീനർ പീയൂഷ് ചാരുംമൂട്, മണ്ഡലം സഹ പ്രഭാരിയും ജില്ലാ സെക്രട്ടറിയുമായ രാജേന്ദ്ര കുമാർ, യുവമോർച്ച സംസ്ഥാന സെക്രട്ടറി ശ്യാം വള്ളികുന്നം ,​ മുൻ മണ്ഡലം അധ്യക്ഷൻ പ്രഭകുമാർ മുകളയ്യത്ത് മണ്ഡലം ജനറൽ സെക്രട്ടറിമാരായ സന്തോഷ് ചത്തിയറ, ശ്രീമോൻ നെടിയത്ത് തുടങ്ങിയവർ സംസാരിച്ചു.