വനാമി ചെമ്മീൻ കൃഷി സെമിനാർ ഇന്ന്

Monday 05 May 2025 1:03 AM IST

അരൂർ : കേരള മത്സ്യ അനുബന്ധ തൊഴിലാളി ഫെഡറേഷന്റെ (സി.ഐ.ടി.യു) നേതൃത്വത്തിൽ വനാമി ചെമ്മീൻ കൃഷി, കേരളത്തിലെ സാദ്ധ്യത എന്ന വിഷയത്തിൽ ഇന്ന് ഉച്ചയ്ക്ക് 2:30 ന് ചന്തിരൂർ പാലസ് കൺവെൻഷൻ സെന്ററിൽ സെമിനാർ നടത്തും. മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. സ്വാഗത സംഘം ചെയർപേഴ്സൺ ദെലീമ ജോജോ എം.എൽ.എ അദ്ധ്യക്ഷയാകും. അഡാക് മാനേജിംഗ് ഡയറക്ടർ ഇഗ്നേഷ്യസ് മൺറോ ക്ലാസ് നയിക്കും. എം.എൽ.എമാരായ പി.പി. ചിത്തരഞ്ജൻ, എച്ച്.സലാം, എ.എം.ആരിഫ്, യു.രാജുമോൻ തുടങ്ങിയവർ പങ്കെടുക്കും. തരിശ് പാടശേഖരങ്ങളിലെ വനാമി കൃഷി സാദ്ധ്യതയെക്കുറിച്ച് സെമിനാർ ചർച്ച ചെയ്യും.