ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീടിന്റെ ഒരു ഭാഗം തകർന്നു
Monday 05 May 2025 2:06 AM IST
# കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു
ചേർത്തല: പാചകവാതകസിലിണ്ടർ യോജിപ്പിച്ച ശേഷം സ്റ്റൗകത്തിക്കുന്നതിനിടെ സിലിണ്ടർ പൊട്ടിത്തെറിച്ച് വീടിന്റെ ഒരുഭാഗം തകർന്നു. വീട്ടിലുണ്ടായിരുന്നവർ അത്ഭുതകരമായി രക്ഷപ്പെട്ടു. കടക്കരപ്പള്ളി പഞ്ചായത്ത് 10ാം വാർഡ് ആലുങ്കൽ ജംഗ്ഷനു സമീപം കണിയാംവെളിയിൽ ടി.വി. ദാസപ്പന്റെ വീട്ടിൽ ഇന്നലെ രാവിലെയാണ് അപകടം. വീടിന്റെ അടുക്കളയോട് ചേർന്ന ഒരു ഭാഗവും ജനലും വാതിലുകളും, ഫ്രിഡ്ജും വാഷിംഗ് മെഷീനും തയ്യൽമെഷീനും തകർന്നു. അപകടസമയത്ത് ദാസപ്പനും ഭാര്യ കനകമ്മയും മകൻ വിമലും വീട്ടിലുണ്ടായിരുന്നു. പൊട്ടിത്തെറി ശബ്ദം കേട്ടയുടനെ ഇവർ പുറത്തേക്കോടുകയായിരുന്നു. ആളിത്തിയ തീ സമീപത്ത പുരയിടത്തിലെ മരങ്ങളിലേക്കും പടർന്നു. ചേർത്തലയിൽ നിന്ന് അഗ്നിശമനസേനയും എത്തി. അഞ്ചുലക്ഷം രൂപയുടെ നഷ്ടമുണ്ടായതായാണ് കണക്കാക്കുന്നത്.