കുടുംബ സംഗമം

Monday 05 May 2025 2:07 AM IST

ചെന്നിത്തല: ചെന്നിത്തല വെസ്റ്റ് കോൺഗ്രസ് 2,3 വാർഡ് കമ്മിറ്റികളുടെ നേതൃത്വത്തിൽ മഹാത്മാഗാന്ധി കുടുംബ സംഗമവും ലഹരി വിരുദ്ധ ബോധവത്കരണവും നടത്തി.ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ.കെ.ആർ മുരളീധരൻ ഉദ്ഘാടനം നിർവഹിച്ചു.രണ്ടാം വാർഡ് പ്രസിഡന്റ് അഡ്വ.കെ.ജെ. ഡാനിയേൽ അദ്ധ്യക്ഷതവഹിച്ചു.ഡി.സി.സി ജനറൽ സെക്രട്ടറി ജോൺ കെ.മാത്യു മുഖ്യപ്രഭാഷണം നടത്തി.ചെന്നിത്തല പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷ പുഷ്പാ ശശികുമാർ,ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി ബെന്നി ബഹനാൻ മുക്കത്ത്,മൂന്നാം വാർഡ് പ്രസിഡന്റ് ജോസ് പട്ടരുമഠത്തിൽ,സുജാ ജോഷ്വാ, തമ്പി കുറ്റിവടക്കേതിൽ,പോൾ മാത്യു, ജനാർദനൻ,സോജു പോൾ എന്നിവർ സംസാരിച്ചു.