ലഹരിവിരുദ്ധ ബോധവത്കരണം

Monday 05 May 2025 4:25 AM IST

അമ്പലപ്പുഴ : കരുമാടി കിഴക്കേമുറി എൻ.എസ്.എസ് കരയോഗം 1693ന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവത്കര ക്ലാസ്സും പൊതുസമ്മേളനവും നടത്തി. അമ്പലപ്പുഴ ഡപ്യൂട്ടി പൊലീസ് സൂപ്രണ്ട് കെ.എൻ.രാജേഷ് ഉദ്ഘാടനം ചെയ്തു. വാഹന പ്രചരണ ജാഥയും നടന്നു. കരയോഗം പ്രസിഡന്റ് കെ.ചന്ദ്രകുമാർ അദ്ധ്യക്ഷനായി. ആലപ്പുഴ അസി. എക്സൈസ് ഇൻസ്പക്ടർ മനോജ് കൃഷ്ണേശ്വരി ബോധവത്കരണ ക്ലാസിന് നേതൃത്വം നൽകി. എൻ.എസ്.എസ് അമ്പലപ്പുഴ താലൂക്ക് യൂണിയൻ വൈസ് പ്രസിഡന്റ് ഡോ.ഡി.ഗംഗാദത്തൻ നായർ മുഖ്യപ്രഭാഷകനായി. സ്വാഗത സംഘം സെക്രട്ടറി ആർ.അശോക് കുമാർ സ്വാഗതം പറഞ്ഞു.