കുഞ്ചൻദിന ആഘോഷം

Monday 05 May 2025 2:25 AM IST

അമ്പലപ്പുഴ: കുഞ്ചൻ നമ്പ്യാർ സ്മാരക സമിതിയുടെ നേതൃത്വത്തിൽ കുഞ്ചൻ ദിനാഘോഷത്തിന് തുടക്കമായി. കുഞ്ചൻ നമ്പ്യാർ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനക്കു ശേഷം നടന്ന ജ്യോതി പ്രയാണം കെ.സി.വേണുഗോപാൽ എം.പി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷീബാ രാകേഷ്, സ്മാരക സമിതി ചെയർമാൻ പ്രൊഫ. എൻ.ഗോപിനാഥപിള്ള, വൈസ് ചെയർമാൻ എ. ഓമനക്കുട്ടൻ, സെക്രട്ടറി എസ്.പ്രദീപ്, പ്രോഗ്രാം കമ്മിറ്റി കൺവീനർ കെ.പി.കൃഷ്ണദാസ് തുടങ്ങിയവർ പങ്കെടുത്തു. കുഞ്ചൻസ്മൃതി ജ്യോതി പ്രയാണം വൈകിട്ട് അമ്പലപ്പുഴ പി.കെ.മെമ്മോറിയൽ ഗ്രന്ഥശാലയിൽ സമാപിച്ചു.