കാറ്റും കോളും വള്ളം തകർന്നു

Monday 05 May 2025 1:25 AM IST

മുഹമ്മ: ശക്തമായ കാറ്റിലും കോളിലും മഴയിലും ഫൈബർ വള്ളം തകർന്നു.എൻജിനും നഷ്ടമായി.വെള്ളിയാഴ്ച വൈകിട്ട് ഉണ്ടായ കാറ്റിലും മഴയിലുമാണ് മുഹമ്മ ഒമ്പതാം വാർഡ് കന്നിട്ടയിൽ ജ്യോതിഷിന്റെ ഉടമസ്ഥതയിലുള്ള വള്ളം തകർന്നത്. മുഹമ്മ ബോട്ട് ജെട്ടിക്ക് സമീപം ജ്യോതിഷും മകൻ അമൽനന്ദും വലയിടുന്നതിനിടെയാണ് വള്ളം മറിഞ്ഞ് കായലിൽതാണത്. ഈ സമയം കായൽ കരയിൽ നിൽക്കുകയായിരുന്ന ജ്യോതിഷിന്റെ അച്ഛൻ തിലകനും മുകാരത്ത് വിഷ്ണുവും ചേർന്ന് നീന്തി ചെന്നാണ് അപകടത്തിൽപ്പെട്ടവരെ രക്ഷപ്പെടുത്തിയത്. ശനിയാഴ്ച രാവിലെ എത്തിയപ്പോൾ വള്ളം തകർന്ന നിലയിലും എൻജിൻ നഷ്ടപ്പെട്ട അവസ്ഥയിലുമായിരുന്നു.