മഞ്ഞൾ വിത്ത് വിതരണം
Monday 05 May 2025 2:25 AM IST
മുഹമ്മ: കുടുംബശ്രീയുടെ സഹായത്തോടെ കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്ത് പതിനാറാം വാർഡിൽ രൂപീകരിച്ച ദുർഗ്ഗാ കാർഷികഉൽപ്പാദക യൂണിറ്റ് അംഗങ്ങൾക്ക് നാടൻ മഞ്ഞൾ വിത്ത് വിതരണം ചെയ്തു. നാലു കണ്ടത്തിൽ നടന്ന ചടങ്ങിൽ ബ്ലോക്കുപഞ്ചായത്തംഗം പി.എസ്.ശ്രീലത വിതരണോദ്ഘാടനം നിർവഹിച്ചു.വാർഡംഗവും ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ അഡ്വ.എം. സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. കർമ്മസേന കൺവീനർ ജി.ഉദയപ്പൻ, അസിസ്റ്റന്റ് കൃഷി ഓഫീസർ എസ്.ഡി.അനില, വികസന സമിതി കൺവീനർ ഷാജി കെ. അവിട്ടം, യൂണിറ്റ് കൺവീനർ അംബികാ മോഹൻ എന്നിവർ സംസാരിച്ചു.