പഠനോപകരണ വിതരണം

Monday 05 May 2025 1:17 AM IST

കല്ലമ്പലം: ആർ.എസ്.പിയുടെ വനിതാ വിഭാഗമായ അഖിലേന്ത്യാ ഐക്യ മഹിളാസംഘം എൽ.കെ.ജി മുതൽ പത്താം ക്ലാസ് വരെയുള്ള കുട്ടികൾക്ക് പഠനോപകരണം വിതരണം ചെയ്തു. അഖിലേന്ത്യ ഐക്യ മഹിളാസംഘം വർക്കല ഈസ്റ്റ് മണ്ഡലം സെക്രട്ടറി ജയശ്രീ എസ്.കുമാറിന്റെ അദ്ധ്യക്ഷതയിൽ ആർ.എസ്.പി സംസ്ഥാന കമ്മിറ്റി അംഗവും യു.ടി.യു.സി ജില്ല സെക്രട്ടറിയുമായ ഡോ.കെ. ബിന്നി ഉദ്ഘാടനം ചെയ്തു. ഐക്യ മഹിളാസംഘം വർക്കല ഈസ്റ്റ് മണ്ഡലം പ്രസിഡന്റ് അംബിക കുമാരി സ്വാഗതവും ചെമ്മരുതി ലോക്കൽ കമ്മിറ്റി പ്രസിഡന്റ് ശോഭ അനി നന്ദിയും പറഞ്ഞു.ആർ.എസ്.പി ജില്ലാ എക്സിക്യൂട്ടീവ് അംഗം ചെമ്മരുതി ശശികുമാർ മുഖ്യപ്രഭാഷണം നടത്തി.ചെമ്മരുതി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മണിലാൽ ഞെക്കാട്,കോൺഗ്രസ് ഡി.സി.സി മെമ്പർ ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി ,ആർ.എസ് .പി ചെമ്മരുതി ലോക്കൽ സെക്രട്ടറി സുദർശനൻ കോവൂർ, യു.ടി.യു.സി വർക്കല ഈസ്റ്റ് മണ്ഡലം സെക്രട്ടറി അഡ്വ.സമീർ ഫസിലുദ്ദീൻ,ആർ.വൈ.എഫ് വർക്കല ഈസ്റ്റ് മണ്ഡലം സെക്രട്ടറി ഡോ.ശരത് ചന്ദ്രൻ,കർഷകത്തൊഴിലാളി യൂണിയൻ വർക്കല ഈസ്റ്റ് മണ്ഡലം സെക്രട്ടറി വിജയകുമാർ ശിവപുരം എന്നിവർ പങ്കെടുത്തു.