പഠനയാത്ര
Monday 05 May 2025 1:51 AM IST
തിരുവനന്തപുരം: മലയാളം പള്ളിക്കൂടത്തിലെ കുട്ടികൾ ചാല മാർക്കറ്റിനെ അറിയാൻ പഠനയാത്ര സംഘടിപ്പിച്ചു.രാവിലെ 10ന് ഗാന്ധിപാർക്കിൽ നിന്നാരംഭിച്ച യാത്ര ഉച്ചയ്ക്ക് 12ഓടെ സമാപിച്ചു.ചാലയിലെ സഭാപതി തെരുവ്,വാണിയംകുളം,കൊത്തുവാൾ തെരുവ്,പച്ചക്കറിച്ചന്ത,പൂ മാർക്കറ്റ്,ഇലവാണിയ തെരുവ്,അരിക്കടമുക്ക്,ആര്യ ശേരി,പൗരാണിക കെട്ടിടങ്ങൾ,കച്ചവട സ്ഥാപനങ്ങൾ എന്നിവ കുട്ടികൾക്ക് പരിചയപ്പെടുത്തി.സാംസ്കാരിക വകുപ്പ് മുൻ ഡെപ്യൂട്ടി സെക്രട്ടറി ഗീത മധു,മാദ്ധ്യമ പ്രവർത്തകൻ ആർ.ശശിശേഖർ,മലയാളം പള്ളിക്കൂടത്തിലെ ഗോപിനാരായണൻ,അർച്ചന പരമേശ്വരൻ,ആമിന,അജയകുമാർ എന്നിവർ നേതൃത്വം നൽകി.