നാടകോത്സവം
Monday 05 May 2025 1:51 AM IST
തിരുവനന്തപുരം: വടക്കൻ മൈനാഗപ്പള്ളി അടയാളം ആർട്സ് നാടകവേദിയും നവോദയ ഗ്രന്ഥശാലയും സംയുക്തമായി ദക്ഷിണ കേരള അമച്വർ നാടകോത്സവം 2025 സംഘടിപ്പിച്ചു. തിരുവനന്തപുരം ജനനി നാടക പഠന കേന്ദ്രം ഡയറക്ടർ കല്ലിയൂർ ഗോപൻ വി.ആചാരി മികച്ച നടനുള്ള അവാർഡ് നേടി. സാംസ്കാരിക സമ്മേളനത്തിൽ കൊടിക്കുന്നിൽ സുരേഷ് എം.പി ക്യാഷ് അവാർഡും ഫലകവും പ്രശസ്തി പത്രവും നൽകി.
കോവൂർ കുഞ്ഞുമോൻ എം.എൽ.എ,സി.ആർ.മഹേഷ് എം.എൽ.എ,കെ.പി.എ.സി സെക്രട്ടറിയും കേരള സംഗീത നാടക അക്കാഡമി എക്സിക്യൂട്ടീവ് അംഗവുമായ അഡ്വ.എ.ഷാജഹാൻ തുടങ്ങിയവർ പങ്കെടുത്തു.