പൂന്തുറയിൽ യുവാവിനെ കുത്തിയ മൂന്നുപേർ പിടിയിൽ
Monday 05 May 2025 1:14 AM IST
ശംഖുംമുഖം: യുവാവിനെ കുത്തിപ്പരിക്കേല്പിച്ച കേസിൽ മൂന്നുപേരെ പൂന്തുറ പൊലീസ് പിടികൂടി. മുട്ടത്തറ പൂന്തുറ ആറ്റിൻപുറം ജോൺപോൾ സെക്കൻഡ് നഗർ ഹൗസ് നമ്പർ 50ൽ വാടകയ്ക്ക് താമസിക്കുന്ന സുനിൽ (25), ജോൺപോൾ സെക്കൻഡ് നഗർ ഹൗസ് നമ്പർ 78ൽ ബ്രിജിൻ (29), ഹൗസ് നമ്പർ 50ൽ വർഗീസ് (27) എന്നിവരാണ് പിടിയിലായത്. വെള്ളിയാഴ്ച വൈകിട്ട് 6.30ഓടെ പൂന്തുറ ആറ്റിൻപുറം സ്വദേശി മരിയാ ദാസനെ മൂന്നുപേരും ചേർന്ന് തടഞ്ഞുനിറുത്തി കുത്തിപ്പരിക്കേല്പിക്കുകയായിരുന്നു. വയറ്റിൽ ആഴത്തിൽ കുത്തേറ്റ മരിയാ ദാസൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. മുൻ വൈരാഗ്യമാണ് ആക്രണമത്തിന് കരണമെന്ന് പൊലീസ് പറഞ്ഞു. പൂന്തുറ എസ്.എച്ച്.ഒയുടെ നേതൃത്വത്തിൽ എസ്.ഐമാരായ സുനിൽ, ജയപ്രകാശ് എന്നിവരുൾപ്പെട്ട സംഘമാണ് പ്രതികളെ അറസ്റ്റുചെയ്തത്. പ്രതികളെ റിമാൻഡ് ചെയ്തു.