എസിനെറ്റ് ആപ്പുമായി തിരഞ്ഞെടുപ്പ് കമ്മിഷൻ
Monday 05 May 2025 1:02 AM IST
ന്യൂഡൽഹി: തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സേവനം നൽകുന്ന നാൽപ്പതിലധികം മൊബൈൽ - വെബ് ആപ്ലിക്കേഷനുകൾ ഒറ്റ കുടക്കീഴിലാക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ. എസിനെറ്റ് എന്ന പേരിലാണ് വൺ സ്റ്റോപ്പ് പ്ലാറ്റ്ഫോം മോഡൽ ആപ് തയ്യാറാകുന്നത്. വോട്ടർമാർ, തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടികൾ, ജനങ്ങൾഎന്നിവർക്ക് ഉൾപ്പെടെ പുതിയ സംവിധാനം ഉപകരിക്കുമെന്ന് കമ്മിഷൻ വൃത്തങ്ങൾ വ്യക്തമാക്കി.