സായാഹ്ന ധർണ

Monday 05 May 2025 2:30 AM IST

തിരുവനന്തപുരം: നാടാർ സംയുക്ത സമിതി കല്ലിയൂർ പഞ്ചായത്ത്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പൂങ്കുളം ജംഗ്ഷനിൽ നടത്തിയ സായാഹ്ന ധർണ സമിതി അദ്ധ്യക്ഷനും കേരള നാടാർ മഹാജന സംഘം സംസ്ഥാന പ്രസിഡന്റുമായ ഡോ.ജെ.ലോറൻസ് ഉദ്ഘാടനം ചെയ്തു. കോളിയൂർ വിജയൻ അദ്ധ്യക്ഷത വഹിച്ച ധർണയിൽ നാടാർ സർവീസ് ഫോറം സംസ്ഥാന ജനറൽ സെക്രട്ടറി ചൊവ്വര സുനിൽ നാടാർ മുഖ്യ പ്രഭാഷണം നടത്തി. കരിച്ചൽ ജയകുമാർ,പുലിയോർക്കോണം ഷാജി,ബാലരാമപുരം മനോഹർ,കൊട്ടുകാൽക്കോണം സുനിൽ, ക്ലിന്റ്. ആർ.പി,അരുൺലാൽ,എസ്.എൽ.സത്യരാജ് തുടങ്ങിയവർ പങ്കെടുത്തു