ദൃശ്യശ്രവ്യ ചാരുതയായ് വിടരും... വഴി നീളെ പൂരപ്പൂക്കൾ

Monday 05 May 2025 1:32 AM IST

തൃശൂർ : വടക്കുന്നാഥനിലേക്കുള്ള പ്രധാന വഴികളും നാട്ടിടവഴികളും തിങ്ങിനിറയും ആൾപ്പൂരം. കൺനിറയെ കാണാൻ, കാതു നിറയെ കേൾക്കാൻ എണ്ണിയാലൊടുങ്ങാത്ത വിഭവങ്ങളുമായി നാളെ പൂരച്ചെപ്പ് തുറക്കും. നഗരത്തിന് മുഖം മിനുക്കാൻ പ്രഭ ചൊരിഞ്ഞ് മണികണ്ഠനാലിലും നടുവിലാലിലും നായ്ക്കനാലിലും പൂരപന്തലുകൾ.

ഇന്ന് രാവിലെ നെയ്തലക്കാവിലമ്മ മേളത്തിന്റെ അകമ്പടിയോടെ വടക്കുന്നാഥനിലെത്തി പൂരവിളംബരം നടത്തുന്നതോടെ പൂരാവേശം നിറയും. നാളെ രാവിലെ കണിമംഗലം ശാസ്താവ് തെക്കെ ഗോപുരനടയിലൂടെ വടക്കുന്നാഥനിലെത്തുന്നതോടെ പൂര വിസ്മയത്തിന് തിരശീല ഉയരും. ഊഴമനുസരിച്ച് മറ്റ് ഘടകപൂരങ്ങളും പ്രധാന പങ്കാളികളായ തിരുവമ്പാടി, പാറമേക്കാവ് ഭഗവതിമാരും എത്തുന്നതോടെ പൂരപ്രേമികൾ ആവേശം കൊണ്ട് മതിമറക്കും. ബുധനാഴ്ച്ച ഉച്ചയ്ക്ക് ഭഗവതിമാർ ഉപചാരം ചൊല്ലിപ്പിരിയുന്നത് വരെ താളപ്രപഞ്ചത്തിൽ ശിവപുരി ആറാടും.

തിരുവമ്പാടി വിഭാഗം

നാളെ പുലർച്ചെ മൂന്നിന് ക്ഷേത്രത്തിൽ വാകചാർത്ത്. രാവിലെ ഏഴിന് ഒരാനപ്പുറത്ത് നടപ്പാണ്ടിയുമായി മഠത്തിലേക്ക്. ആറാട്ടും നിവേദ്യവും കഴിഞ്ഞ് മഠത്തിൽ നിന്നും വരവ്. കോങ്ങാട് മധുവിന്റെ പ്രമാണത്തിൽ പഞ്ചവാദ്യത്തോടെ മൂന്ന് ആനകളുടെ അകമ്പടിയിൽ എഴുന്നള്ളിപ്പ്. റൗണ്ടിലെത്തുമ്പോൾ എണ്ണം ഏഴാകും. നായ്ക്കനാലിൽ പഞ്ചവാദ്യം അവസാനിച്ച് ചേരാനെല്ലൂരിന്റെ നേതൃത്വത്തിൽ പാണ്ടിമേളം ആരംഭിച്ച് വടക്കുന്നാഥ ക്ഷേത്ര മൈതാനിയിലേക്ക് കയറിയാൽ ആനകളുടെ എണ്ണം 15. ശ്രീമൂല സ്ഥാനത്ത് പാണ്ടി മേളം അവസാനിച്ച് വടക്കുന്നാഥനെ പ്രദക്ഷിണം വച്ച് തെക്കെഗോപുര നട കടക്കും. ഈ സമയം പാറമേക്കാവിലമ്മ അഭിമുഖമായി എത്തുന്നതോടെ കുടമാറ്റം. തുടർന്ന് മഠത്തിലേക്ക് തിരിച്ചെഴുന്നള്ളിപ്പ്. രാത്രി പതിനൊന്നരയോടെ മഠത്തിൽ നിന്ന് പഞ്ചവാദ്യത്തോടെ എഴുന്നള്ളിപ്പ്. പുലർച്ചെ മൂന്നിന് വെടിക്കെട്ട്, പിറ്റേന്ന് രാവിലെ പാണ്ടിമേളവും ഉപചാരം ചൊല്ലലും കഴിഞ്ഞ് ക്ഷേത്രത്തിലേക്ക് തിരിച്ചെഴുന്നള്ളും.

പാറമേക്കാവ് വിഭാഗം

പാറമേക്കാവ് ഭഗവതി പൂരദിവസം ഉച്ചയ്ക്ക് പന്ത്രണ്ടോടെ 15 ആനകളുടെ അകമ്പടിയോടെ എഴുന്നള്ളും. വടക്കുന്നാഥന്റെ കിഴക്കെ ഗോപുര നടവഴി ക്ഷേത്രത്തിലെത്തി പടിഞ്ഞാറെ നടയിലെത്തിയാൽ ഇലഞ്ഞിച്ചുവട്ടിൽ കിഴക്കൂട്ടിന്റെ നേതൃത്വത്തിൽ നാലര വരെ ഇലഞ്ഞിത്തറ മേളം. ശേഷം വടക്കുന്നാഥനെ പ്രദക്ഷിണം വച്ച് തെക്കേ ഗോപുര നടവഴി തേക്കിൻകാട്ടിലേക്ക്. കോർപ്പറേഷൻ ഓഫീസിന് മുന്നിലെ പ്രതിമയെ വലം വച്ച് തിരികെ തേക്കിൻകാട്ടിൽ തിരുവമ്പാടി ഭഗവതിക്ക് അഭിമുഖമായി നിൽക്കുന്നതോടെ കുടമാറ്റം. ക്ഷേത്രത്തിലേക്ക് തിരിച്ചുപോകുന്ന ഭഗവതി രാത്രി പതിനൊന്നോടെ ചോറ്റാനിക്കര നന്ദപ്പൻ മാരാരുടെ പഞ്ചവാദ്യത്തിൽ ഏഴ് ആനകളോടെ രാത്രിപ്പൂരത്തിന് പുറപ്പെടും. പുലർച്ചെ മൂന്നിന് മണികണ്ഠനാലിലെത്തുമ്പോൾ വെടിക്കെട്ട്. രാവിലെ 15 ആനകളോടെ ശ്രീമൂല സ്ഥാനത്തേക്ക് മേളത്തോടെ എഴുന്നള്ളിപ്പ്. ഉച്ചയ്ക്ക് ഉപചാരം ചൊല്ലി ക്ഷേത്രത്തിലേക്ക് യാത്രയാകും.

ഫി​റ്റ്‌​ന​സി​ൽ​ ​രാ​മ​നും​ ​ശി​വ​നും​ ​ഡ​ബി​ൾ​ ​ഓ​ക്കെ

തൃ​ശൂ​ർ​:​ ​പൂ​ര​ത്തി​ന് ​തെ​ച്ചി​ക്കോ​ട്ടു​കാ​വ് ​രാ​മ​ച​ന്ദ്ര​നും​ ​ദേ​വ​സ്വം​ ​ശി​വ​കു​മ​റും​ ​ഫി​റ്റ്‌​ന​സ് ​ഒാ​ക്കെ.​ ​ചെ​മ്പൂ​ക്കാ​വ് ​ഭ​ഗ​വ​തി​യു​ടെ​ ​തി​ട​മ്പേ​റ്റു​ക​ ​രാ​മ​നാ​യി​രി​ക്കും.​ ​ഫി​റ്റ്‌​ന​സ് ​പ​രി​ശോ​ധ​ന​ക​ൾ​ ​പൂ​ർ​ത്തി​യാ​യി​ ​ടാ​ഗ് ​കൈ​മാ​റി.​ ​തെ​ച്ചി​ക്കോ​ട്ടു​കാ​വ് ​രാ​മ​ച​ന്ദ്ര​ന് ​പു​റ​മെ​ ​കൊ​ച്ചി​ൻ​ ​ദേ​വ​സ്വം​ ​ബോ​ർ​ഡി​ന്റെ​ ​ശി​വ​കു​മാ​റും​ ​ഫി​റ്റ്‌​ന​സ് ​പ​രി​ശോ​ധ​ന​ക​ൾ​ ​പാ​സാ​യി.​ ​നെ​യ്ത​ല​ക്കാ​വ് ​അ​മ്മ​യു​ടെ​ ​തി​ട​മ്പേ​റ്റി​ ​കൊ​മ്പ​ൻ​ ​എ​റ​ണാ​കു​ളം​ ​ശി​വ​കു​മാ​ർ​ ​പൂ​രം​ ​വി​ളം​ബ​രം​ ​ന​ട​ത്തും.​ ​സ്ഥി​ര​മാ​യി​ ​പൂ​ര​ങ്ങ​ളു​ടെ​ ​താ​ര​മാ​ണ് ​എ​റ​ണാ​കു​ളം​ ​ശി​വ​കു​മാ​ർ.​ ​പൂ​ര​ത്തി​ൽ​ ​പ​ങ്കെ​ടു​ക്കു​ന്ന​ ​ആ​ന​ക​ളു​ടെ​ ​അ​ന്തി​മ​ ​പ​ട്ടി​ക​ ​ഇ​ന്ന് ​വൈ​കു​ന്നേ​ര​ത്തോ​ടെ​ ​പ്ര​സി​ദ്ധീ​ക​രി​ക്കും.​ 93​ ​ആ​ന​ക​ളെ​യാ​ണ് ​പ​രി​ശോ​ധ​ന​യ്ക്ക് ​വി​ധേ​യ​മാ​ക്കേ​ണ്ട​ത്.​ ​ഇ​ന്ന് ​രാ​വി​ലെ​ ​മു​ത​ൽ​ ​ത​ന്നെ​ ​ആ​ന​ക​ളു​ടെ​ ​ഫി​റ്റ്‌​ന​സ് ​പ​രി​ശോ​ധ​ന​ ​ആ​രം​ഭി​ക്കും.

മു​ന്നി​റി​യി​പ്പു​ക​ൾ​ക്കാ​യി​ ​പൊ​ലീ​സി​ന്റെ അ​നൗ​ൺസ്​മെ​ന്റ് ​സം​വി​ധാ​നം

തൃ​ശൂ​ർ​:​ ​പൂ​രം​ ​സു​ര​ക്ഷ​യു​ടെ​ ​ഭാ​ഗ​മാ​യി​ ​മു​ന്നി​റി​യി​പ്പു​ക​ൾ​ക്കാ​യി​ ​പൊ​ലീ​സി​ന്റെ​ ​അ​നൗ​ൺ​സ്​മെ​ന്റ് ​സം​വി​ധാ​നം.​ ​സ്വ​രാ​ജ് ​റൗ​ണ്ടി​നു​ ​ചു​റ്റു​മാ​ണ് ​ഇ​ട​വി​ട്ട് ​സ്പീ​ക്ക​റു​ക​ൾ​ ​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.​ ​ഇ​ന്ന​ലെ​ ​ഉ​ച്ച​ ​മു​ത​ൽ​ ​സം​വി​ധാ​നം​ ​നി​ല​വി​ൽ​ ​വ​ന്നു.​ ​ജ​ന​ങ്ങ​ൾ​ക്ക് ​സു​ര​ക്ഷ​യോ​ടെ​ ​പൂ​രം​ ​കാ​ണു​ന്ന​തി​നും​ ​മു​ന്ന​റി​യി​പ്പു​ക​ൾ​ ​ന​ൽ​കു​ന്ന​തി​നു​മാ​യി​ ​പ്ര​ത്യേ​ക​ ​ടീം​ ​ത​ന്നെ​ ​ഇ​തി​നാ​യി​ ​പ്ര​വ​ർ​ത്തി​ക്കും.

തൃ​ശൂ​ർ​ ​പൂ​രം​ ​ക്യാ​മ്പ് ​ഓ​ഫീ​സ്

തൃ​ശൂ​ർ​:​ ​കൊ​ച്ചി​ൻ​ ​ദേ​വ​സ്വം​ ​ബോ​ർ​ഡി​ന്റെ​ ​തൃ​ശൂ​ർ​ ​പൂ​രം​ ​ക്യാ​മ്പ് ​ഓ​ഫീ​സ് ​മ​ന്ത്രി​ ​വി.​എ​ൻ.​വാ​സ​വ​ൻ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​മ​ന്ത്രി​മാ​രാ​യ​ ​അ​ഡ്വ.​ ​കെ.​രാ​ജ​ൻ,​ ​ആ​ർ.​ബി​ന്ദു,​ ​കൊ​ച്ചി​ൻ​ ​ദേ​വ​സ്വം​ ​ബോ​ർ​ഡ് ​പ്ര​സി​ഡ​ന്റ് ​കെ.​ര​വീ​ന്ദ്ര​ൻ,​ ​ബോ​ർ​ഡ് ​അം​ഗം​ ​അ​ഡ്വ.​ ​കെ.​പി.​അ​ജ​യ​ൻ,​ ​ദേ​വ​സ്വം​ ​ക​മ്മി​ഷ​ണ​ർ​ ​എ​സ്.​ആ​ർ.​ഉ​ദ​യ​കു​മാ​ർ,​ ​ദേ​വ​സ്വം​ ​സെ​ക്ര​ട്ട​റി​ ​പി.​ബി​ന്ദു,​ ​ഡെ​പ്യു​ട്ടി​ ​ക​മ്മി​ഷ​ണ​ർ​ ​കെ.​സു​നി​ൽ​കു​മാ​ർ,​ ​അ​സി​സ്റ്റ​ന്റ് ​ക​മ്മി​ഷ​ണ​ർ​ ​എം.​മ​നോ​ജ് ​കു​മാ​ർ​ ​തു​ട​ങ്ങി​യ​വ​ർ​ ​പ​ങ്കെ​ടു​ത്തു.​ 5,​ 6,​ 7​ ​തീ​യ​തി​ക​ളി​ൽ​ ​മു​ഴു​വ​ൻ​ ​സ​മ​യ​വും​ ​പ്ര​വ​ർ​ത്തി​ക്കും.

ഘ​ട​ക​ ​ക്ഷേ​ത്ര​ങ്ങ​ളിലെ പൂരം

ഘ​ട​ക​ ​ക്ഷേ​ത്ര​ങ്ങ​ൾ,​ ​സ​മ​യം,​ ​ആ​ന​ക​ൾ,​ ​വാ​ദ്യം ക​ണി​മം​ഗ​ലം​ ​രാ​വി​ലെ​ 7.30​ ​-​ 8.30,​ ​രാ​ത്രി​:​ 7.30​ ​-​ 8.30,​ 9,​ ​പ​ഞ്ച​വാ​ദ്യം,​ ​പാ​ണ്ടി​മേ​ളം പ​നേ​ക്കം​പ്പി​ള്ളി​ 8.30​ ​-​ 9.00,​ ​രാ​ത്രി​:​ 8.30​ ​-​ 9.30,​ 3,​ ​പ​ഞ്ച​വാ​ദ്യം,​ ​പ​ഞ്ചാ​രി ചെ​മ്പൂ​ക്കാ​വ് 7.45​ ​-​ 8.45,​ ​രാ​ത്രി​:​ 8.15​ ​-​ 9.15,​ 3,​ ​പ​ഞ്ച​വാ​ദ്യം,​ ​പാ​ണ്ടി​മേ​ളം കാ​ര​മു​ക്ക് 8.30​ ​-​ 9.30,​ ​രാ​ത്രി​:​ 9.00​ ​-​ 10.00,​ 9,​ ​പ​ഞ്ച​വാ​ദ്യം,​ ​പാ​ണ്ടി​മേ​ളം ലാ​ലൂ​ർ​ 9.00​ ​-​ 10.30,​ ​രാ​ത്രി​:​ 9.30​ ​-​ 10.30,​ 9,​ ​പ​ഞ്ച​വാ​ദ്യം,​ ​പാ​ണ്ടി​മേ​ളം ചൂ​ര​ക്കോ​ട്ടു​കാ​വ് 9.30​ ​-​ 11.00,​ ​രാ​ത്രി​:​ 10.00​ ​-​ 12.00,​ 14,​ ​നാ​ഗ​സ്വ​രം,​ ​പാ​ണ്ടി​മേ​ളം അ​യ്യ​ന്തോ​ൾ​ 10.00​ ​-​ 12.00,​ ​രാ​ത്രി​:​ 11.00​ ​-​ 12.30,​ 13,​ ​പ​ഞ്ച​വാ​ദ്യം,​ ​പാ​ണ്ടി​മേ​ളം നൈ​യ്ത​ല​ക്കാ​വ് 11.00​ ​-​ 1.00,​ ​രാ​ത്രി​:​ 12.00​ ​-​ 1.00,​ 11,​ ​നാ​ഗ​സ്വ​രം,​ ​പാ​ണ്ടി​മേ​ളം