പൊട്ടറ്റോ ഫ്രൈസ് ഐസ്ക്രീം !

Monday 05 May 2025 7:12 AM IST

ലണ്ടൻ: ഐസ്ക്രീം ഇഷ്ടമല്ലാത്തവരായി ആരും കാണില്ല. വേനൽക്കാലത്ത് ഐസ്ക്രീമിന് ആവശ്യക്കാരേറെയാണ്. വാനില്ല, സ്ട്രോബെറി, ചോക്ലേറ്റ് തുടങ്ങിയ വിവിധ ഫ്ലേവറുകളിലും രൂപത്തിലുമൊക്കെ ഐസ്ക്രീം കിട്ടും. എന്നാൽ ഐസ്ക്രീമിനൊപ്പം വിചിത്രമായ ചേരുവകൾ ചേർത്തുള്ള പരീക്ഷണങ്ങൾ സോഷ്യൽ മീഡിയയിൽ ധാരാളമുണ്ട്. അതിൽ ഒന്നാണ് പൊട്ടറ്റോ ഫ്രൈസ് ഐസ്ക്രീം.! സോഫ്റ്റ് ഐസ്ക്രീമിനൊപ്പം ക്രിസ്പിയായിട്ടുള്ള പൊട്ടറ്റോ ഫ്രൈസ് കൂടി ചേർക്കുന്ന രീതിയാണിത്. ലണ്ടനിലെ ചിൻ ചിൻ ഐസ്ക്രീം എന്ന റെസ്റ്റോറന്റിലാണ് ഈ വിചിത്ര കോംബോ ലഭിക്കുന്നത്. പൊട്ടറ്റോ പീൽ സോസും ഐസ്ക്രീമിന് മുകളിലേക്ക് ഒഴിക്കും. മധുരവും ചെറിയ എരിവുമൊക്കെ കലർന്ന ഒരു ടേസ്റ്റാണത്രെ ഇതിന്. വിഭവത്തെ അനുകൂലിച്ചും പിന്തുണച്ചും സോഷ്യൽ മീഡിയയിൽ ചർച്ച സജീവമാണ്.