ഷീ ജിൻപിംഗ് റഷ്യയിലേക്ക്
Monday 05 May 2025 7:12 AM IST
ബീജിംഗ്: വിജയദിന (വിക്ടറി ഡേ) ആഘോഷങ്ങളിൽ പങ്കെടുക്കാൻ ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗ് റഷ്യയിലേക്ക്. നാല് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ബുധനാഴ്ചയാണ് ഷീ മോസ്കോയിലെത്തുക. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായി ഷീ ഉഭയകക്ഷി ചർച്ച നടത്തും. വെള്ളിയാഴ്ചയാണ് വിജയ ദിനം. രണ്ടാം ലോകമഹായുദ്ധത്തിൽ നാസി ജർമ്മനിയ്ക്ക് മേൽ സോവിയറ്റ് യൂണിയൻ നേടിയ വിജയത്തിന്റെ വാർഷികമാണ് വിജയദിനമായി ആചരിക്കുന്നത്. ആഘോഷത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ റഷ്യ ക്ഷണിച്ചിരുന്നെങ്കിലും പഹൽഗാം ഭീകരാക്രമണ പശ്ചാത്തലത്തിൽ അദ്ദേഹം യാത്ര ഒഴിവാക്കി. ബ്രസീൽ, സെർബിയ, സ്ലോവാക്യ തുടങ്ങിയ രാജ്യങ്ങളിലെ നേതാക്കളെയും റഷ്യ ക്ഷണിച്ചിട്ടുണ്ട്.