15 മണിക്കൂർ വാർത്താ സമ്മേളനം നടത്തി മാലദ്വീപ് പ്രസിഡന്റ്
Monday 05 May 2025 7:12 AM IST
മാലെ : 15 മണിക്കൂറോളം വാർത്താ സമ്മേളനം നടത്തി റെക്കാഡ് സ്ഥാപിച്ച് മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു. ശനിയാഴ്ച രാവിലെ 10ന് തുടങ്ങിയ വാർത്താ സമ്മേളനം അർദ്ധരാത്രിയാണ് അവസാനിച്ചത്. പ്രാർത്ഥനകൾക്കായി എടുത്ത ചെറിയ ഇടവേളകൾ ഒഴിച്ചാൽ 14 മണിക്കൂറും 54 മിനിറ്റുമാണ് മുയിസു മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ നീക്കിവച്ചത്. 25ഓളം മാദ്ധ്യമ പ്രവർത്തകർ പങ്കെടുത്ത സമ്മേളനത്തിൽ ഭക്ഷണം അടക്കം സൗകര്യങ്ങളും ഒരുക്കിയിരുന്നു. 2019 ഒക്ടോബറിൽ, യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്‌കി നടത്തിയ 14 മണിക്കൂർ നീണ്ട വാർത്താ സമ്മേളനത്തിന്റെ റെക്കാഡാണ് മുയിസു തകർത്തത്. മുമ്പ് ബെലറൂസ് പ്രസിഡന്റ് അലക്‌സാണ്ടർ ലുകാഷെൻകോ 7 മണിക്കൂറിലധികം വാർത്താ സമ്മേളനം നടത്തിയിരുന്നു.