മാർപാപ്പയുടെ വേഷത്തിൽ ട്രംപ് ! വിമർശനം

Monday 05 May 2025 7:12 AM IST

വാഷിംഗ്ടൺ: മാർപാപ്പയുടെ വേഷത്തിലുള്ള തന്റെ എ.ഐ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചതിന് പിന്നാലെ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ വ്യാപക വിമർശനം. ട്രംപിന്റെ പ്രവൃത്തി മാർപാപ്പയോടും വിശ്വാസികളോടുമുള്ള അനാദരവാണെന്ന് വിമർശനം ഉയരുന്നുണ്ട്. ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാ​റ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിൽ പങ്കുവച്ച ചിത്രം വൈ​റ്റ് ഹൗസ്, എക്‌സ് അക്കൗണ്ടിലും പോസ്​റ്റ് ചെയ്തിരുന്നു. ചിത്രത്തെ മുൻ ഇറ്റാലിയൻ പ്രധാനമന്ത്രി മാറ്റിയോ റെൻസിയും വിമർശിച്ചു. തനിക്ക് മാർപാപ്പയാകാൻ താത്പര്യമുണ്ടെന്ന് ട്രംപ് അടുത്തിടെ തമാശ രൂപേണ പറഞ്ഞിരുന്നു. അതേ സമയം,​ കാലംചെയ്ത ഫ്രാൻസിസ് മാർപാപ്പയുടെ പിൻഗാമിയെ തിരഞ്ഞെടുക്കാനുള്ള കോൺക്ലേവിനായുള്ള ഒരുക്കത്തിലാണ് വത്തിക്കാൻ. ബുധനാഴ്ച സിസ്റ്റീൻ ചാപ്പലിലാണ് കോൺക്ലേവ് തുടങ്ങുക.