സ്കൂൾ ശതാബ്ദി ആഘോഷം
Tuesday 06 May 2025 1:05 AM IST
ആറ്റിങ്ങൽ: ഇളമ്പ ഗവ: എൽ.പി. ആൻഡ് ഹയർസെക്കൻഡറി സ്കൂൾ ശതാബ്ദി ആഘോഷങ്ങൾക്ക് തുടക്കമായി.എ.എ.റഹീം എം.പി ഉദ്ഘാടനം ചെയ്തു.ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി. ജയശ്രീ അദ്ധ്യക്ഷത വഹിച്ചു.പ്രിൻസിപ്പൽ ഒ.ബീനകുമാരി റിപ്പോർട്ട് അവതരിപ്പിച്ചു.മുദാക്കൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി എം.ബി.ദിനേശ്,പി.ടി.എ പ്രസിഡന്റ് സുഭാഷ്.എസ്,ഹെഡ്മാസ്റ്റർ എസ്.സുനിൽകുമാർ, ഹെഡ്മിസ്ട്രസ് ബിന്ദു.വി.ആർ,എം.മഹേഷ് തുടങ്ങിയവർ സംസാരിച്ചു. ജില്ലാ പഞ്ചായത്തംഗം കെ. വേണുഗോപാലൻനായർ സ്വാഗതം പറഞ്ഞു.