ഡർബി മഞ്ചേരിയിൽ സാഗർ സൂര്യയും ജുനൈസും
കടകനു ശേഷം സജിൽ മമ്പാട് സംവിധാനം ചെയ്യുന്ന ഡർബി എന്ന ചിത്രത്തിൽ സാഗർ സൂര്യയും ജുനൈസും പ്രധാന വേഷത്തിൽ എത്തുന്നു. പണി എന്ന ചിത്രത്തിൽ തിളങ്ങിയവരാണ് സാഗർ സൂര്യയും ജുനൈസും. ക്യാമ്പസ് പശ്ചാത്തലത്തിലൂടെ ന്യൂജൻ ഫൺ ആക്ഷൻ മൂവിയായാണ് ചിത്രത്തിന്റെ അവതരണം. മത്സരം - എന്നാണ് ഡർബി എന്ന വാക്കിലൂടെ ഉദ്ദേശിക്കുന്നത്. രണ്ടു ഗ്രൂപ്പുകൾ തമ്മിലെ മത്സരമാണ് അവതരിപ്പിക്കുന്നത്. മാസ് എന്റർടെയ്നറായി ഒരുങ്ങുന്ന ചിത്രത്തിൽ അനു, അമിൻ, ഫഹസ്ബിൻ റിഫാ, റിഷി എൻ.കെ എന്നിവരോടൊപ്പം ജോണി ആന്റണി, ഹരിശ്രീ അശോകൻ, അബു സലിം, തുടങ്ങിയവരും പ്രധാന വേഷത്തിൽ എത്തുന്നു. സംഗീതത്തിനും പ്രാധാന്യമുള്ള ചിത്രത്തിന് സംഗീതം മൊരുക്കുന്നത് അശ്വിൻ ആര്യനാണ്. കഥ ഫായിസ് ബിൻ റിഫാഇ, സമീർ ഖാൻ. തിരക്കഥ: സുഹ്റു സുഹറ, അമീർ സുഹൈൽ, ഛായാഗ്രഹണം: ജസ്സിൻ ജലീൽ, എഡിറ്റിംഗ്: ജെറിൻ കൈതക്കാട്. പ്രൊഡക്ഷൻ കൺട്രോളർ: നജീർ നാസിം, മേയ് ആറു മുതൽ മഞ്ചേരിയിൽ ചിത്രീകരണം ആരംഭിക്കും. ഡിമാൻസ് ഫിലിം ഫാക്ടറിയുടെ ബാനറിൽ മൺസൂർ അബ്ദുൾറസാഖ്, ദീപ മൺസൂർ എന്നിവർ ചേർന്നാണ് നിർമ്മാണം. പി.ആർ.ഒ: വാഴൂർ ജോസ്.