പിൻവാതിൽ ഫസ്റ്റ് ലുക്ക്
ജെ.സി ജോർജ് സംവിധാനം ചെയ്യുന്ന പിൻവാതിൽ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. തമിഴ് താരം അജിത്ത് ജോർജ്, കന്നഡ താരം മിഹിറ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം സോഷ്യൽ പൊളിറ്റിക്കൽ സറ്റയർ ഡ്രാമയാണ്. ഇരുവരും മലയാളത്തിൽ ആദ്യമായാണ് അഭിനയിക്കുന്നത്. ദേശീയ പുരസ്കാര ജേതാക്കളായ ഛായഗ്രാഹകൻ മധു അമ്പാട്ട്, എഡിറ്റർ ബി.ലെനിൻ, സൗണ്ട് എൻജിനിയർ കൃഷ്ണനുണ്ണി എന്നിവർ ഒരുമിച്ചത് പടിവാതിലിന്റെ പ്രത്യേകതയാണ്.കുറവിലങ്ങാട് സുരേന്ദ്രൻ, കെ.പി.എ.സി രാജേന്ദ്രൻ, സിബി വള്ളൂരാൻ, അനു ജോർജ്, ഷേർളി, അമൽ കൃഷ്ണൻ, അതിശ്വ മോഹൻ, പി.എൽ ജോസ്, ഹരികുമാർ, ജാക്വലിൻ, ബിനീഷ്, ബിനു കോശി, മാത്യൂ ലാൽ എന്നിവരാണ് മറ്റ് താരങ്ങൾ. സൗണ്ട് എൻജിനിയറിംഗ് വിദ്യാർഥിയായ അദ്വൈതിന്റെ എത്തെനിക് മ്യൂസിക് ആണ് സംഗീതം നിർവഹിക്കുന്നത്. ശ്രീലങ്കൻ ഗായിക ജിഞ്ചർ ടൈറ്റിൽ ഗാനം ആലപിക്കുന്നു. കഞ്ചന തോപ്പിൽ ഫിലിം ഫാക്ടറിയുടെ ബാനറിൽ ആണ് നിർമ്മാണം. പി.ആർ.ഒ: പി.ശിവപ്രസാദ് .