മികച്ച താരനിരയുമായി മാർത്താണ്ഡന്റെ ഓട്ടം തുള്ളൽ

Tuesday 06 May 2025 3:08 AM IST

ദൈവത്തിന്റെ സ്വന്തം ക്‌ളീറ്റസ്, പാവാട തുടങ്ങിയ സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകൻ ജി. മാർത്താണ്ഡൻ ഒരുക്കുന്ന പുതിയ ചിത്രം ഓട്ടം തുള്ളൽ ടൈറ്റിൽ പോസ്റ്റർ പുറത്ത്. 'ഒരു തനി നടൻ തുള്ളൽ" എന്ന ടാഗ് ലൈനുമായി ആണ് ടൈറ്റിൽ.വിജയരാഘവൻ, ഹരിശ്രീ അശോകൻ, കലാഭവൻ ഷാജോൺ, പോളി വത്സൻ, വിഷ്ണു ഉണ്ണിക്കൃഷ്ണൻ, ടിനി ടോം, മനോജ് കെ.യു, കുട്ടി അഖിൽ, ബിനു ശശിറാം, ജിയോ ബേബി, വൈക്കം ഭാസി, ബിപിൻ ചന്ദ്രൻ, ശ്രീരാജ് എ.കെ.പി, നജു, സിദ്ധാർഥ് പ്രഭു, മാസ്റ്റർ ശ്രീപധ്, സേതു ലക്ഷ്മി, ജസ്‌ന്യ കെ ജയദീഷ്, ചിത്ര നായർ, ബിന്ദു അനീഷ്, അജീഷ, ശ്രീയ അരുൺ, പ്രിയ കോട്ടയം, ലത ദാസ്, വർഷ, ജെറോം ജി, റോയ് തോമസ്, രശ്മി വിനോദ് എന്നിവരാണ് താരങ്ങൾ. രചന: ബിനു ശശിറാം, ഛായാഗ്രഹണം: പ്രദീപ് നായർ, സംഗീതം: രാഹുൽ രാജ്, ക്രിയേറ്റീവ് ഹെഡ്: അജയ് വാസുദേവ്, ശ്രീരാജ് എ.കെ.ഡി, എഡിറ്റർ: ജോൺകുട്ടി, ആർട്ട്: സുജിത് രാഘവ്, മേക്കപ്പ്: അമൽ സി. ചന്ദ്രൻ, വസ്ത്രലങ്കാരം: സിജി തോമസ് നോബൽ, ഗാനങ്ങൾ: ബി.കെ ഹരിനാരായണൻ, വിനായക് ശശികുമാർ, ധന്യ സുരേഷ് മേനോൻ, പ്രൊഡക്ഷൻ കൺട്രോളർ: ബിജു കടവൂർ, ജി.കെ.എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ മോഹനൻ നെല്ലിക്കാട്ട് നിർമ്മിക്കുന്ന ചിത്രം അവതരിപ്പിക്കുന്നത് ആധ്യ സജിത്ത് ആണ്. പി.ആർ.ഒ: വാഴൂർ ജോസ്, പി.ആർ.ഒ & മാർക്കറ്റിംഗ്: വൈശാഖ് സി. വടക്കേവീട്, ജിനു അനിൽകുമാർ.