ശ്രീരാമക്ഷേത്രം പ്രതിഷ്ഠാദിന മഹോത്സവം

Monday 05 May 2025 8:52 PM IST

മാവുങ്കാൽ: മാവുങ്കാൽ ശ്രീരാമക്ഷേത്രത്തിന്റെ 26ാമത് പ്രതിഷ്ഠാദിന മഹോത്സവം ഇടമന ഈശ്വരൻ തന്ത്രിയുടെ കാർമ്മികത്വത്തിൽ വിവിധ താന്ത്രീക കർമ്മങ്ങളോട് സമുചിതമായി ആഘോഷിക്കും. നാളെ രാവിലെ 9 മണിക്ക് ശ്രീരാമക്ഷേത്ര മാതൃസമിതി സദ്ഗ്രന്ഥ പാരായണം. തുടർന്ന് ലളിതാസഹസ്രനാമ പാരായണം. 11 മണിക്ക് ആനന്ദാശ്രമം ബാലവിഹാർ കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിക്കും.രാത്രി ഏഴരക്ക് കലാസന്ധ്യ. ഒൻപതരക്ക് ഫ്യൂഷൻ, തിരുവാതിര അരങ്ങേറും. എട്ടന് പ്രതിഷ്ഠാദിന ചടങ്ങുകൾ ആരംഭിക്കും. രാവിലെ 5 മണിക്ക് നട തുറക്കൽ ,അഭിഷേകം, ഗണപതിഹോമം, ഉഷ:പൂജ, കലശപൂജ, കലശാഭിഷേകം. 10 മണിക്ക് സർവ്വൈശ്വര്യ വിളക്ക് പൂജ, 11 മണിക്ക് ഉച്ച പൂജ. തുടർന്ന് അന്നദാനം. വൈകീട്ട് 6 മണിക്ക് ദീപാരാധന, ഹവിസ്സ് പൂജ, ശ്രീഭൂതബലി, നൃത്തോൽസവം, അത്താഴ പൂജ. തുടർന്ന് പ്രസാദ വിതരണത്തോടു കൂടി സമാപനം.