ഫാക്കൽറ്റി ഡീൻ നിയമനം ചട്ടവിരുദ്ധം
Monday 05 May 2025 8:54 PM IST
കണ്ണൂർ: കണ്ണൂർ സർവകലാശാലയിൽ ചാൻസിലർ ആയ ഗവർണർ നടത്തിയ ഫാക്കൽറ്റി ഡീൻ നിയമനങ്ങൾ സർവകലാശാല സ്റ്റാറ്റിയൂട്ടിന് വിരുദ്ധമാണെന്നും ചട്ടപ്രകാരം അല്ലാതെ രൂപീകരിച്ച നിയമനങ്ങൾ റദ്ദ് ചെയ്ത് നിയമപ്രകാരം പുതിയ നിയമനങ്ങൾ നടത്തണമെന്നും ആവശ്യപ്പെട്ട് യു.ഡി.എഫ് സെനറ്റേഴ്സ് ഫോറം ഗവർണർക്ക് കത്തെഴുതി. സർവകലാശാല ചട്ടപ്രകാരം സർവകലാശാല വകുപ്പുകളിൽ നിന്നുള്ള പ്രൊഫസർമാരാണ് ഫാക്കൽറ്റി ഡീൻ ആകുവാൻ യോഗ്യതയുള്ളത്. നിലവിൽ രൂപീകരിച്ച 10 ഫാക്കൽറ്റി ഡീൻ നിയമനങ്ങളും സർവകലാശാലയ്ക്ക് പുറത്തുനിന്നുള്ള പ്രൊഫസർമാരും വിരമിച്ചവരും അടങ്ങുന്നവരാണ്. നിയമപ്രകാരമല്ലാത്ത ഫാക്കൽറ്റി ഡീൻ രൂപീകരണം റദ്ദ് ചെയ്ത് സർവകലാശാല ആക്ട്, സ്റ്റാറ്റിയൂട്ട് എന്നിവ പ്രകാരം യോഗ്യതയുള്ളവരെ ഉൾപ്പെടുത്തി പുതിയ നിയമനങ്ങൾ നടത്തണമെന്ന് യു.ഡി.എഫ് സെനറ്റേഴ്സ് ഫോറം ആവശ്യപ്പെട്ടു.