കോൺഗ്രസ് സേവാദൾ സംസ്ഥാന ട്രെയിനിംഗ് ക്യാമ്പ് കണ്ണൂരിൽ
കണ്ണൂർ : കക്കാട് വി.പി.എം.എച്ച്. എം ഇംഗ്ലീഷ് മീഡിയം സീനിയർ സെക്കൻഡറി സ്‌കൂളിൽ( എൻ.രാമകൃഷ്ണൻ നഗർ) 11 മുതൽ15 വരെ നടക്കുന്ന സേവാദൾ സംസ്ഥാന ട്രെയിനിംഗ് ക്യാമ്പിന്റെ വിജയത്തിനായി 101 അംഗ കമ്മിറ്റി രൂപീകരിച്ചു. ഡി.സി സി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ് ചെയർമാൻ, ടി.ഒ.മോഹനൻ വർക്കിംഗ് ചെയർമാൻ, രമേശൻ കരുവാച്ചേരി ജനറൽ കൺവീനർ, സമദ് കണ്ണനല്ലൂർ ട്രഷറർ എന്നിവരാണ് ഭാരവാഹികൾ..യോഗത്തിൽ അഡ്വ.മാർട്ടിൻ ജോർജ്,ടി.ഒ.മോഹനൻ, മുൻ എം.എൽ.എ. പ്രൊഫ.എ.ഡി.മുസ്തഫ ,കെ.പി.സി.സി മെമ്പർമാരായ കെ.സി മുഹമ്മദ് ഫൈസൽ, രാജീവൻ എളയാവൂർ, അഡ്വ.വി.പി. അബ്ദുൽ റഷീദ്, ജനറൽ സെക്രട്ടറിമാരായ സി വി.സന്തോഷ്, എം.കെ.മോഹനൻ, സുരേഷ് ബാബു എളയാവൂർ, ഡെപ്യൂട്ടി മേയർ അഡ്വ.ഇന്ദിര, ബ്ലോക്ക് പ്രസിഡന്റുമാരായ കായകൂൽ രാഹുൽ, കൂക്കിരി രാഗേഷ്, സേവാദൾ സംസ്ഥാന ഭാരവാഹികളായ വി.പി.വിനോദ്, വി.പ്രകാശൻ, വി.മോഹനൻ അഡ്വ.വിനയരാജ് തുടങ്ങിയവർ പങ്കെടുത്തു.