എം.ജി.എസ്.നാരായണൻ അനുസ്മരണം

Tuesday 06 May 2025 3:51 AM IST

തിരുവനന്തപുരം: പ്രമുഖ ചരിത്രകാരനും ഗ്രന്ഥകാരനും കാലിക്കറ്റ് സർവകലാശാല ചരിത്രവിഭാഗം മുൻ മേധാവിയും ഇന്ത്യൻ ചരിത്രഗവേഷണ കൗൺസിൽ മുൻ ചെയർമാനുമായ ഡോ.എം.ജി.എസ് നാരായണൻ അനുസ്മരണം തിരുവനന്തപുരം പ്രസ് ക്ലബിലെ എസ്.എസ്.റാം ഹാളിൽ നടന്നു.കേരള ചരിത്ര കോൺഗ്രസും ചേറ്റൂർ ശങ്കരൻനായർ ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന അനുസ്മരണത്തിൽ എം.ജി.എസിന്റെ സുഹൃത്തുക്കളും സഹപ്രവർത്തകരും വിദ്യാർത്ഥികളും പങ്കെടുത്തു.കെ.ജയകുമാർ ഐ.എ.എസ്,ഡോ.രാജൻ ഗുരുക്കൾ,ഡോ.ജി.ഗോപകുമാർ,ഡോ.ടി.പി. ശങ്കരൻകുട്ടിനായർ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. കേരള ചരിത്ര കോൺഗ്രസ് പ്രസിഡന്റ് പ്രൊഫ.വി.കാർത്തികേയൻ നായർ അദ്ധ്യക്ഷനായി. ചേറ്റൂർ ശങ്കരൻനായർ ഫൗണ്ടേഷൻ സെക്രട്ടറി പ്രൊഫ.എസ്.രാജശേഖരൻ നായർ സ്വാഗതവും ഡോ. റോബിൻസൺ ജോസ് നന്ദിയും പറഞ്ഞു.