വൈദ്യുതിതടസം കച്ചവടം കളഞ്ഞെന്ന് ആരോപിച്ച് ജീവനക്കാന് മർദ്ദനം

Tuesday 06 May 2025 1:29 AM IST

കായംകുളം : കെ.എസ്.ഇ.ബി കായംകുളം ഈസ്റ്റ് ഓഫീസിൽ കയറി ജീവനക്കാരെ ആക്രമിച്ചു. കഴിഞ്ഞിവസം രാത്രി 10നാണ് സംഭവം. വൈദ്യുതി തടസം ഉണ്ടായതിനാൽ ചായകടയിൽ കച്ചവടം നടന്നില്ലെന്നാരോപിച്ചായിരുന്നു ആക്രമണം.

ജീവനക്കാരായ അനിൽകുമാർ, ജാക്‌സൺ, മാഹിൻ എന്നിവരെയാണ് ആക്രമിച്ചത്.ഓഫീസിന് സമീപത്തെ ചായക്കട നടത്തുന്നയാളും മറ്റ് രണ്ട് പേരും ചേർന്നാണ് ജീവനക്കാരെ ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്തത്. ചായക്കടയിലെ പഴകിയ ഭക്ഷണം കവറിലാക്കി ഓഫീസിലേക്ക് വലിച്ചെറിയുകയും ചെയ്തു. ഓഫീസിലെ കസേരയെടുത്ത് ജീവനക്കാരെ അടിച്ചു. അനിൽകുമാറിന്റെ കണ്ണട പൊട്ടുകയും കണ്ണിന് താഴെ മുറിവേൽക്കുകയും ചെയ്തു. ഹെൽമറ്റ് കൊണ്ട് ജാക്‌സണിന്റെ തലയ്ക്കടിക്കുകയും ചെയ്തു. തുടർന്ന്,​ കായംകുളം പൊലീസ് നടത്തിയ ആന്വേഷണത്തിൽ ആക്രമണം നടത്തിയ മൂന്ന് അംഗസംഘത്തിപ്പെട്ട കൃഷ്ണപുരം വില്ലേജിൽ പുള്ളിക്കണക്ക് മുറിയിൽ പ്ലാമൂട്ടിൽ വീട്ടിൽ ബിജുവിനെ (53) അറസ്റ്റുചെയ്തു.