ചേപ്പാട് മണ്ഡലം കുടുംബ സംഗമം
Tuesday 06 May 2025 1:33 AM IST
ആലപ്പുഴ:ഇന്ത്യൻ നാഷണൽ കോൺഗ്രസ് ചേപ്പാട് മണ്ഡലം നാലാം വാർഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മഹാത്മാഗാന്ധി കുടുംബസംഗമം സംഘടിപ്പിച്ചു.വാർഡ് പ്രസിഡന്റ് ബിജു വർഗീസിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം ഡി.സി.സി സെക്രട്ടറി ബിനു ചുള്ളിയിൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പ്രൊഫ.ഡോ.ബി ഗിരിഷ് കുമാർ മുഖ്യപ്രഭാഷണം നടത്തി.ഡി.സി.സി വൈസ് പ്രസിഡന്റ് ജോൺ തോമസ് ഗാന്ധി അനുസ്മരണം നടത്തി.ജനറൽ സെക്രട്ടറി കെ.എ ലത്തീഫ്,പി.എൽ തുളസി,എം.കെ മണികുമാർ,കെ.ബി ഹരികുമാർ, ജോസ് ശാമുവൽ,അനന്തനാരായണൻ,ഹരികുമാർ കൊട്ടാരം,നൗഷാദ് മുട്ടം, സജിനി രാജേന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി.