അനുസ്മരണ സമ്മേളനം
Tuesday 06 May 2025 2:33 AM IST
കായംകുളം: സ്വാതന്ത്ര്യ സമരസേനാനിയും ആദ്യകാല കമ്യൂണിസ്റ്റ് നേതാവുമായിരുന്ന എം.പി.കൃഷ്ണപിള്ളയെയും എം.പി.ഫൗണ്ടേഷൻ ഫൗണ്ടർ കെ.പി.പരമേശ്വരക്കുറുപ്പിനെയും അനുസ്മരിച്ചു.
എം.പി ഫൗണ്ടേഷൻ ചെയർമാൻ പ്രൊഫ.കെ.പി.ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. ചെട്ടികുളങ്ങര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.സുധാകരക്കുറുപ്പ് ഉദ്ഘാടനം ചെയ്തു. ആലപ്പുഴ സ്പിന്നിംഗ് മിൽ ചെയർമാൻ എ. മഹേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. കേരള സംഗീത നാടക അക്കാഡമി ചെയർമാൻ അഡ്വ.എ.ഷാജഹാനെ ജില്ലാ പഞ്ചായത്ത് മെമ്പർ കെ.ജി.സന്തോഷ് ആദരിച്ചു.രാജൻ ചെങ്കളിൽ, എൻ.സുകുമാരപിള്ള,ജേക്കബ്ബ് ഉമ്മൻ,പ്രൊഫ.എ.വേണുഗോപാൽ, എൻ. ശ്രീകുമാർ,പ്രൊഫ.എസ്.മന്മഥൻപിള്ള,സി.കെ.ഹരിരാജ്, കെ.പി.കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു.