ബി.ജെ.പി ധർണ്ണ നടത്തി

Tuesday 06 May 2025 1:33 AM IST

ആലപ്പുഴ: അനധികൃതമായി താമസിക്കുന്ന പാക്ക് പൗരന്മാരെ രാജ്യത്ത് നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തിന്റെ ജില്ലാ കേന്ദ്രങ്ങളിൽ നടന്ന ധർണ്ണയുടെ ഭാഗമായി ആലപ്പുഴ ബി.ജെ.പി നോർത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റിന് മുന്നിൽ നടന്ന ധർണ്ണ സംസ്ഥാന വക്താവ് അഡ്വ.ടി.പി.സിന്ധുമോൾ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി ആലപ്പുഴ നോർത്ത് ജില്ലാ അദ്ധ്യക്ഷൻ അഡ്വ.പി.കെ.ബിനോയ്‌ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ ജനറൽ സെക്രട്ടറിമാരായ കെ.പി.പരീക്ഷിത്ത്, വിമൽ രവീന്ദ്രൻ, അരുൺ അനിരുദ്ധൻ എന്നിവർ സംസാരിച്ചു.