ലഹരിവിരുദ്ധ ജാഗ്രതാറാലി
Tuesday 06 May 2025 2:33 AM IST
തുറവൂർ: എഴുപുന്നതെക്ക് നേരറിവ് സാമൂഹിക സാംസ്കാരിക സംഘടനയുടെ നേതൃത്വത്തിൽ മയക്കുമരുന്നുവിരുദ്ധ ജാഗ്രതാ റാലി സംഘടിപ്പിച്ചു. വല്ലേത്തോട് ജംഗ്ഷനിൽ നിന്ന് ആരംഭിച്ച റാലി കുത്തിയതോട് എസ്.എച്ച്.ഒ.എം.അജയ് മോഹൻ ഫ്ലാഗ് ഒഫ് ചെയ്തു. പഹൽഗാം ഭീകരാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവരെയും ഫ്രാൻസിസ് മാർപാപ്പയെയും അനുസ്മരിച്ച് പ്രണാമജ്വാല തെളിച്ചു. നേരറിവ് പ്രസിഡന്റ് കെ.പ്രതാപൻ,ഫാ.ജോൺസൺ തൗണ്ടയിൽ,ശാരി തൃദീപ്കുമാർ,അഡ്വ. ജോൺ ജൂഡ് ഐസക്,ലാൽബി,ഷൈലജ പൊന്നൻ,സുധീഷ്, പി.കെ.വൈജു,സുഷാർ,ജയിംസ് ആലത്തറ,പി.പി.മധു,എം.ബി മനോജ് കെ.എൻ.സതീശൻ,ലൈജു ശാന്തി,എം.ഡി.മിനിമോൾ എന്നിവർ സംസാരിച്ചു.