ലഹരി വിരുദ്ധ മാരത്തോൺ
Tuesday 06 May 2025 10:44 PM IST
ആലപ്പുഴ: 'സ്പോർട്സ് ആണ് ലഹരി' എന്ന മുദ്രാവാക്യമുയർത്തി മന്ത്രി വി. അബ്ദുറഹ്മാന്റെ നേതൃത്വത്തിൽ നടക്കുന്ന ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായുള്ള പ്രചാരണ പരിപാടി 17 ന് ജില്ലയിൽ പര്യടനം നടത്തും. രാവിലെ ആറു മണിക്ക് മങ്കൊമ്പിൽ നിന്ന് ആരംഭിച്ച് ഇ.എം.എസ് സ്റ്റേഡിയം വരെ മാരത്തോൺ സംഘടിപ്പിക്കും. യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടുന്നവർക്ക് 15,000, 10,000, 7,500 രൂപ വീതവും മറ്റ് ഏഴ് സ്ഥാനങ്ങൾ കരസ്ഥമാക്കുന്നവർക്ക് 2000 രൂപ വീതവും ക്യാഷ് പ്രൈസ് നൽകും. ഫോൺ: 0477 2253090.