നാടകശില്പശാല സമാപിച്ചു

Tuesday 06 May 2025 1:44 AM IST

അമ്പലപ്പുഴ: കേരള സംഗീത നാടക അക്കാദമി ജില്ലാ കേന്ദ്ര കലാസമിതിയും, സംസ്കൃതി ആലപ്പുഴയും കഴിഞ്ഞ 21 മുതൽ പറവൂർ ജനജാഗൃതിയിൽ സംഘടിപ്പിച്ച നാടക ശില്പശാല സമാപിച്ചു. സമാപനം എച്ച്. സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. അഡ്വ. ഷാജഹാൻ ക്യാമ്പ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. കേന്ദ്ര കലാസമിതി ചെയർമാൻ അലിയാർ എം മാക്കിയിൽ അദ്ധ്യക്ഷനായി.ചേർത്തല രാജൻ, പുന്നപ്ര വടക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എ.പി.സരിത, ജോബ് ജോസഫ്,രമേശ് മേനോൻ,ബിമൽ റോയി,എച്ച്.സുബൈർ,രവീന്ദ്രൻ സർഗ്ഗവേദി,നൂറനാട് സുകു എന്നിവർ സംസാരിച്ചു. ഹരിപ്പാട് രവി പ്രസാദ് സ്വാഗതം പറഞ്ഞു.