മഹാത്മാഗാന്ധി കുടുംബസംഗമം
Tuesday 06 May 2025 2:44 AM IST
അമ്പലപ്പുഴ: അമ്പലപ്പുഴ നോർത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വളഞ്ഞവഴി സഹോദര ജംഗ്ഷനിൽ നടന്ന മഹാത്മാഗാന്ധി കുടുംബ സംഗമം കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ. ഷുക്കൂർ ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡന്റ് അനസ് തുമ്പുങ്കൽ അദ്ധ്യക്ഷത വഹിച്ചു. ടി.എ .ഹാമിദ്, ഉണ്ണി കൊല്ലംപറമ്പിൽ, യു.എം.കബീർ, ആർ.വി.ഇടവന,നവാസ് പതിനഞ്ചിൽ,എൻ.ശിശുപലൻ,ഉണ്ണികൃഷ്ണൻ പുത്തൻമഠം,ടി.ജി.ഗോപൻ, നിസാർ വെള്ളാപ്പള്ളി,പി.എ. കുഞ്ഞുമോൻ,നജീഫ് അരിശേരിൽ,പി.ടി .പവിത്രൻ,ബാബു കഞ്ഞിപ്പാടം,വേണു കഞ്ഞിപ്പാടം എന്നിവർ സംസാരിച്ചു. വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തികളെ ചടങ്ങിൽ ആദരിച്ചു.