ഹൈമാസ്റ്റ് ലൈറ്റ് നാടിന് സമർപ്പിച്ചു

Tuesday 06 May 2025 1:44 AM IST

അമ്പലപ്പുഴ: എം.എൽ.എയുടെ പ്രത്യേക വികസന ഫണ്ടിൽ നിന്ന് 471121 ലക്ഷം രൂപ ചെലവിൽ ഹൈമാസ്റ്റ് ലൈറ്റ് സമർപ്പിച്ചു.കുറവൻതോട് ജംഗ്ഷന് പടിഞ്ഞാറ് മാക്കി മുക്കിലാണ് ലൈറ്റ് സ്ഥാപിച്ചത്. എച്ച് .സലാം എം.എൽ.എ സ്വിച്ച് ഓൺ നിർവഹിച്ചു.അമ്പലപ്പുഴ വടക്ക്,​ പുന്നപ്ര തെക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ എസ്.ഹാരിസ്, പി.ജി.സൈറസ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ എം.ഷീജ,അംഗംപ്രദീപ്തി, പഞ്ചായത്തംഗങ്ങളായ എ.നസീർ, ജയപ്രകാശ്,സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരായ ബി.അൻസാരി, ഡി.അശോക് കുമാർ തുടങ്ങിയവർ പങ്കെടുത്തു.