ഇന്ത്യയ്ക്ക് റഷ്യയുടെ ഉറപ്പ്, തിരിച്ചടിക്കൂ,​ ഒപ്പമുണ്ട്

Tuesday 06 May 2025 4:52 AM IST

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിനുള്ള തിരിച്ചടിക്ക് ഇന്ത്യയ്ക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ച് ഉറ്റ സുഹൃത്തായ റഷ്യ. പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണിൽ വിളിച്ചാണ് പിന്തുണ പ്രഖ്യാപിച്ചത്. ഇന്ത്യൻ തിരിച്ചടി ഭയന്ന്,​ പാകിസ്ഥാൻ റഷ്യയുടെ മദ്ധ്യസ്ഥത അഭ്യർത്ഥിച്ചിരിക്കെയാണ് പുട്ടിൻ നിലപാട് വ്യക്തമാക്കിയത്.

ഹീനമായ ആക്രമണം നടത്തിയവരെയും അവരെ പിന്തുണയ്ക്കുന്നവരെയും വെറുതേവിടരുതെന്ന് പുട്ടിൻ പറഞ്ഞതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യ-റഷ്യ പങ്കാളിത്തം കൂടുതൽ ദൃഢമാക്കാനുള്ള പ്രതിബദ്ധത ഇരു നേതാക്കളും ആവർത്തിച്ചു. മേയ് 9ലെ രണ്ടാം ലോകമഹായുദ്ധ 80-ാം വാർഷികാഘോഷത്തിന് റഷ്യയ്ക്ക് പ്രധാനമന്ത്രി ആശംസ നേർന്നു. ഈ വർഷം അവസാനം ഇന്ത്യയിൽ നടക്കുന്ന 23-ാമത് ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിയിലേക്ക് ക്ഷണം ആവർത്തിക്കുകയും ചെയ്തു.

ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നിർണായക ചർച്ചകൾ തുടരുകയാണ്. ഇന്നലെ രാവിലെ പ്രതിരോധ സെക്രട്ടറി രാജേഷ്‌കുമാർ സിംഗ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. വൈകിട്ട് ദേശീയ സുരക്ഷ ഉപദേഷ്‌ടാവ് അജിത് ഡോവലുമെത്തി തിരിച്ചടിക്കുള്ള തയ്യാറെടുപ്പ് വിശകലനം ചെയ്തു.

യു​ദ്ധ​ ​സ​ന്നാ​ഹം​:​ ​വ​ട​ക്കെ​ ​ഇ​ന്ത്യൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ​ ​മോ​ക് ​ഡ്രിൽ

ന്യൂ​ഡ​ൽ​ഹി​:​ ​യു​ദ്ധം​ ​പോ​ലു​ള്ള​ ​അ​ടി​യ​ന്ത​ര​ ​സാ​ഹ​ച​ര്യ​ങ്ങ​ൾ​ ​നേ​രി​ടാ​നു​ള്ള​ ​ന​ട​പ​ടി​ക​ൾ​ ​സ്വീ​ക​രി​ക്കാ​ൻ​ ​വ​ട​ക്കേ​ ​ഇ​ന്ത്യ​ൻ​ ​സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് ​കേ​ന്ദ്ര​ ​ആ​ഭ്യ​ന്ത​ര​ ​മ​ന്ത്രാ​ല​യം​ ​നി​ർ​ദ്ദേ​ശം​ ​ന​ൽ​കി.​ ​നാ​ളെ​ ​സു​ര​ക്ഷാ​ ​മോ​ക്ക് ​ഡ്രി​ൽ​ ​ന​ട​ത്താ​നും​ ​നി​ർ​ദ്ദേ​ശം​ ​ന​ൽ​കി.​ മോ​ക് ​ഡ്രില്ലി​ന്റെ ഭാഗമായി​ വ്യോ​മാ​ക്ര​മ​ണ​ ​മു​ന്ന​റി​യി​പ്പ് ​ന​ൽ​കു​ന്ന​ ​സൈ​റ​ണു​ക​ൾ​ ​പ്ര​വ​ർ​ത്തി​പ്പി​ക്കും. ​ ​സ്വ​യം​ ​ര​ക്ഷ​യ്ക്ക് ​പ്ര​തി​രോ​ധ​ ​ന​ട​പ​ടി​ക​ളെ​ക്കു​റി​ച്ച് ​സി​വി​ലി​യ​ന്മാ​ർ​ക്ക് ​പ​രി​ശീ​ല​നവും നൽകും.