കെ.പി.സി.സി അദ്ധ്യക്ഷൻ: ഉചിത സമയത്ത് പാർട്ടി പ്രഖ്യാപിക്കുമെന്ന് കെ.സി

Tuesday 06 May 2025 12:11 AM IST

ന്യൂഡൽഹി: കെ.പി.സി.സി അദ്ധ്യക്ഷനെ മാറ്റുന്നതുമായി ബന്ധപ്പെട്ട് മാദ്ധ്യമ വാർത്തകൾ തെറ്റാണെന്നും ഉചിത സമയത്ത് തീരുമാനമുണ്ടാകുമെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. പുതിയ അദ്ധ്യക്ഷനെ ഇന്നലെ പ്രഖ്യാപിക്കുമെന്ന വാർത്തയോട് പ്രതികരിക്കുകയായിരുന്നു.

മാദ്ധ്യമങ്ങൾ വാർത്ത മെനയുകയാണ്. പുതിയ അദ്ധ്യക്ഷനെ പ്രഖ്യാപിക്കാനുള്ള അവകാശമെങ്കിലും പാർട്ടിക്ക് തരണം. പാർട്ടി നേതൃത്വം ഉചിതസമയത്ത് തീരുമാനിച്ച് മാദ്ധ്യമങ്ങളെ അറിയിക്കും. കെ.പി.സി.സി അദ്ധ്യക്ഷ നിയമനത്തിൽ റോബർട്ട് വാധ്രയും പ്രിയങ്ക ഗാന്ധിയും ഇടപെട്ടെന്നു പോലും വാർത്ത വന്നു. ഇന്നുവരെ കേരളത്തിലെ ഒരു സംഘടനാകാര്യത്തിലും പ്രിയങ്ക ഇടപെട്ടിട്ടില്ല. എവിടെനിന്നാണ് ഇത്തരം വാർത്ത കിട്ടുന്നതെന്ന് പറയണം. വിവരം നൽകുന്ന ആളെ അറിഞ്ഞാൽ ഞങ്ങൾക്ക് കൈകാര്യം ചെയ്യാമല്ലോ. മാദ്ധ്യമങ്ങളോട് കടക്കു പുറത്തെന്ന് പറയുന്നവരല്ല ഞങ്ങൾ. എന്നാൽ ഇപ്പോഴത്തെ മാദ്ധ്യമ വിചാരണ ശരിയല്ല. കേരളത്തിൽ നിന്ന് ഡൽഹിയിൽ മടങ്ങിയെത്തി രാഹുൽ ഗാന്ധിയുമായി ചർച്ച നടത്തിയ ശേഷമാണ് വേണുഗോപാൽ പ്രതികരിച്ചത്.

 എ.​കെ.​ ആ​ന്റ​ണി​യെ സ​ന്ദ​ർ​ശി​ച്ച് ​സു​ധാ​ക​രൻ

കെ.​പി.​സി.​സി​ ​അ​ദ്ധ്യ​ക്ഷ​നെ​ ​മാ​റ്രു​ന്ന​തു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​രാ​ഷ്ട്രീ​യ​ ​വി​വാ​ദ​ങ്ങ​ൾ​ ​മു​റു​കു​ന്ന​തി​നി​ടെ​ ,​മു​തി​ർ​ന്ന​ ​കോ​ൺ​ഗ്ര​സ് ​നേ​താ​വ് ​എ.​കെ.​ആ​ന്റ​ണി​യെ​ ​സ​ന്ദ​ർ​ശി​ച്ച് ​കെ.​സു​ധാ​ക​ര​ൻ.​ ​ഇ​പ്പോ​ഴ​ത്തെ​ ​വി​വാ​ദ​ങ്ങ​ളി​ൽ​ ​ത​നി​ക്കു​ള്ള​ ​അ​സം​തൃ​പ്തി​ ​സു​ധാ​ക​ര​ൻ​ ​ആ​ന്റ​ണി​യെ​ ​ധ​രി​പ്പി​ച്ച​താ​യാ​ണ് ​സൂ​ച​ന.​ ​എ​ന്നാ​ൽ​ ​ആ​ന്റ​ണി​യു​മാ​യി​ ​ത​ല​സ്ഥാ​ന​ത്തു​ള്ള​പ്പോ​ഴെ​ല്ലാം​ ​സു​ധാ​ക​ര​ൻ​ ​ആ​ശ​യ​വി​നി​മ​യം​ ​ന​ട​ത്താ​റു​ള്ള​താ​ണെ​ന്നാ​ണ് ​അ​ദ്ദേ​ഹ​ത്തോ​ട് ​അ​ടു​ത്ത​ ​വൃ​ത്ത​ങ്ങ​ൾ​ ​പ​റ​യു​ന്ന​ത്. കെ.​പി.​സി.​സി​ ​പ്ര​സി​ഡ​ന്റ് ​സ്ഥാ​ന​ത്ത് ​നി​ന്ന് ​മാ​റ്റാ​നാ​ണ് ​തീ​രു​മാ​ന​മെ​ങ്കി​ൽ​ ​സ്വ​യം മാ​റാ​മെ​ന്നും​ ​എ​ന്നാ​ൽ​ ​പൊ​തു​ ​ച​ർ​ച്ച​യ്ക്ക് ​വ​ഴി​ ​തു​റ​ന്ന് ​ത​ന്നെ​ ​അ​പ​മാ​നി​ക്ക​രു​തെ​ന്നും​ ​ആ​ന്റ​ണി​യോ​ട് ​സു​ധാ​ക​ര​ൻ​ ​അ​ഭ്യ​ർ​ത്ഥി​ച്ച​താ​യി​ ​അ​റി​യു​ന്നു.​ഇ​ന്ന​ലെ​ ​ഉ​ച്ച​യ്ക്ക് ​ശേ​ഷ​മാ​ണ് ​അ​ദ്ദേ​ഹം​ ​വ​ഴു​ത​ക്കാ​ട് ​ഈ​ശ്വ​ര​വി​ലാ​സം​ ​റോ​ഡി​ലു​ള്ള​ ​ആ​ന്റ​ണി​യു​ടെ​ ​വീ​ട്ടി​ലെ​ത്തി​യ​ത്.​ ​കൂ​ടി​ക്കാ​ഴ്ച​ 10​ ​മി​നി​ട്ടോ​ളം​ ​നീ​ണ്ടു​ ​നി​ന്നു.

 ​മു​തി​ർ​ന്ന​വ​ർ​ ​പ​ക്വത കാ​ട്ട​ണ​മെ​ന്ന് ​രാ​ഹു​ൽ​ ​മാ​ങ്കൂ​ട്ട​ത്തിൽ

​കെ.​പി.​സി.​സി​ ​പ്ര​സി​ഡ​ന്റ് ​മാ​റ്റ​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ടു​യ​ർ​ന്ന​ ​ആ​ശ​യ​ക്കു​ഴ​പ്പം​ ​നീ​ക്കാ​ൻ​ ​ദേ​ശീ​യ​ ​നേ​തൃ​ത്വം​ ​ഇ​ട​പെ​ട​ണ​മെ​ന്ന് ​യൂ​ത്ത് ​കോ​ൺ​ഗ്ര​സ് ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​രാ​ഹു​ൽ​ ​മാ​ങ്കൂ​ട്ട​ത്തി​ൽ​ ​എം.​എ​ൽ.​എ​ .​ ​പ​ത്ത​നം​തി​ട്ട​ ​ഡി.​സി.​സി​ ​യി​ൽ​ ​മാ​ദ്ധ്യ​മ​ ​പ്ര​ർ​ത്ത​ക​രോ​ട് ​സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.​ ​യു​വാ​ക്ക​ൾ​ ​കാ​ണി​ക്കു​ന്ന​ ​പ​ക്വ​ത​ ​മു​തി​ർ​ന്ന​ ​നേ​താ​ക്ക​ളും​ ​കാ​ണി​ക്ക​ണം.​ ​ചെ​റു​പ്പ​ക്കാ​രാ​രും​ ​പാ​ർ​ട്ടി​യെ​ ​പ്ര​തി​രോ​ധ​ത്തി​ലാ​ക്കി​യി​ട്ടി​ല്ല.​ ​വാ​ർ​ത്താ​മു​ഖ​മാ​കാ​നാ​ണ് ​നേ​താ​ക്ക​ൾ​ക്ക് ​താ​ത്പ​ര്യം.​ ​യു​വ​ ​നേ​താ​ക്ക​ൾ​ക്ക് ​ഒ​ന്നും​ ​പ​റ​യാ​ൻ​ ​ഇ​ല്ലാ​ഞ്ഞി​ട്ട​ല്ല.​ ​ആ​ ​വി​മ​ർ​ശ​നം​ ​കൂ​ടി​ ​താ​ങ്ങാ​നു​ള്ള​ ​ശേ​ഷി​ ​പാ​ർ​ട്ടി​ക്കി​ല്ല.​ ​ത​ദ്ദേ​ശ​ ​സ്ഥാ​പ​ന​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ആ​സ​ന്ന​മാ​യി​രി​ക്ക​വേ​യാ​ണ് ​പാ​ർ​ട്ടി​യി​ൽ​ ​ആ​ശ​യ​ക്കു​ഴ​പ്പം​ ​ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്.​ ​അ​ങ്ക​ണ​വാ​ടി​ ​തി​ര​ഞ്ഞെ​ടു​പ്പ​ല്ല​ ​വ​രാ​നി​രി​ക്കു​ന്ന​തെ​ന്ന​ ​ബോ​ദ്ധ്യം​ ​നേ​താ​ക്ക​ൾ​ക്കു​ണ്ടാ​ക​ണം.​ ​പു​തി​യ​ ​പ്ര​സി​ഡ​ന്റ് ​വേ​ണ​മോ​ ​വേ​ണ്ട​യോ​ ​എ​ന്ന​ ​ത​ർ​ക്കം​ ​നേ​താ​ക്ക​ളി​ലും​ ​പ്ര​വ​ർ​ത്ത​ക​രി​ലും​ ​അ​നി​ശ്ചി​ത​ത്വം​ ​സൃ​ഷ്ടി​ക്കും.​ ​കെ.​ ​സു​ധാ​ക​ര​ൻ​ ​ന​ല്ല​ ​നേ​താ​വാ​ണ്.​ ​കേ​ര​ള​ത്തി​ൽ​ ​എ​വി​ടെ​ ​ചെ​ന്നാ​ലും​ ​നാ​ലു​പേ​ർ​ ​അ​ദ്ദേ​ഹ​ത്തെ​ ​കാ​ണാ​നു​ണ്ടാ​കു​മെ​ന്നും​ ​രാ​ഹു​ൽ​ ​പ​റ​ഞ്ഞു.