കഞ്ചാവ് ചെടി കണ്ടെത്തി
Tuesday 06 May 2025 1:29 AM IST
പറവൂർ: തത്തപ്പിള്ളി കിഴക്കേപ്രം കാട്ടുനെല്ലൂരിൽ റോഡിനോട് ചേർന്ന് കഞ്ചാവ് ചെടികൾ എക്സൈസ് സംഘം കണ്ടെടുത്തു. 50, 60 സെന്റീമീറ്റർ വീതം ഉയരമുള്ള രണ്ട് ചെടികളാണ് കണ്ടെടുത്തത്. ആരെങ്കിലും നട്ടു വളർത്തിയതാണോ എന്ന് വ്യക്തമല്ല. അന്വേഷണം ആരംഭിച്ചതായി പറവൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം.ഒ. വിനോദ് പറഞ്ഞു.