പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച് ഐക്യരാഷ്ട്ര സഭ,​ സംയമനം പാലിക്കണമെന്ന് അന്റോണിയ ഗുട്ടെറസ്

Monday 05 May 2025 11:34 PM IST

ന്യൂയോർക്ക് : പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച് ഐക്യ രാഷ്ട്ര സംഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്. ആക്രമണത്തിൽ ജീവൻ പൊലിഞ്ഞവരുടെ കുടുംബങ്ങളെ അനുശോചനം അറിയിച്ച അദ്ദേഹം സൈനിക നടപടി ഒന്നിനും പരിഹാരമാകില്ലെന്നും വ്യക്തമാക്കി,​.

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം ഏറ്റവും ഉയർന്ന നിലയിലാണ് ഇപ്പോൾ എത്തിനിൽക്കുന്നത്. സാധാരണക്കാരെ ഉന്നമിട്ടുള്ള ആക്രമണത്തെ അംഗീകരിക്കാനാവില്ല. ഉത്തരവാദികളായവരെ വിശ്വസനീയവും നിയമപരവുമായ മാർഗങ്ങളിലൂടെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം,​ നിയന്ത്രണം വിട്ടുപോകാനിടയുള്ള സൈനിക ഏറ്റുമുട്ടൽ ഒഴിവാക്കുക എന്നത് ഊ ഘട്ടത്തിൽ അനിവാര്യമാണ്. സംയമനം പാലിക്കാനും അപകടത്തിന്റെ വക്കിൽ നിന്ന് പിൻമാറാനുള്ള സമയവുമാണിതെന്നും ഗുട്ടെറസ് പറഞ്ഞു.